രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ അസാമാന്യ പ്രതിഭകളെ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാജ്യമാണ് അയർലൻഡ്. ഏതെങ്കിലും ചില മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ പ്രതിഭകളുടെ സാന്നിധ്യം. ലോക സാഹിത്യത്തിൽ ഇടം പിടിച്ച മഹാന്മാർ മുതൽ ശാസ്ത്രലോകത്തെ അസാമാന്യ പ്രതിഭകൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. ക്രിസ്തുമതത്തിലേക്ക് ലോകത്തിൽ ഏറ്റവുമധികം വിശുദ്ധരെ സംഭാവന ചെയ്ത രാജ്യങ്ങളിൽ മുൻപന്തിയിലാണ് അയർലണ്ട്. ഈ കൊച്ചുരാജ്യത്തുനിന്നും ഇത്രയധികം പ്രതിഭകൾ ഉണ്ടായി എന്ന് വിശ്വസിക്കുവാൻ പോലും പ്രയാസമാണ്. ഈ ലോക പ്രശസ്തരായ 10 ഐറിഷ് പ്രതിഭകളിൽ എത്ര പേരെ നിങ്ങൾക്കറിയാം.
William Butler Yeats ( W.B Yeats ) (13 June 1865 – 28 January 1939)
സ്ലൈഗോയിൽ ജനിച്ച യീറ്റ്സ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സ്വാധീനമുള്ള സാഹിത്യ ജീവിതത്തോടൊപ്പം ഫ്രീ ഐറിഷ് സ്റ്റേറ്റിന്റെ സെനറ്ററായി രണ്ട് തവണയും സേവനമനുഷ്ഠിച്ചു. രവീന്ദ്രനാഥ് ടാഗോറുമായുള്ള ഇദ്ദേഹത്തിൻറെ ചെങ്ങാത്തം ലോകപ്രശസ്തമായിരുന്നു. 1923-ൽ യീറ്റിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
George Bernard Shaw (26 July 1856 – 2 November 1950 )
ഡബ്ലിനിൽ ജനിച്ച ബർണാഡ്ഷാ ലോക സാഹിത്യത്തിലെ എണ്ണപ്പെട്ട വ്യക്തിയായി കണക്കാക്കുന്നു. നാടകസാഹിത്യത്തിലെ അഗ്രഗണ്യനായ ഇദ്ദേഹത്തിന് 1925 ൽ നോബൽ സമ്മാനം ലഭിച്ചു.
George Best (22 May 1946 – 25 November 2005 )
നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ ജനിച്ച ജോർജ് ബെസ്റ്റ് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിനെ ജോർജ്ജ് ബെസ്റ്റ് ബെൽഫാസ്റ്റ് സിറ്റി എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്തു.
Robert Boyle ( 25 January 1627 – 31 December 1691 )
കൗണ്ടി വാട്ടർഫോർഡിലെ ലിസ്മോർ കാസിലിൽ ജനിച്ച റോബർട്ട് ബോയൽ ആധുനിക രസതന്ത്രത്തിന്റെ ( FOUNDER OF MODERN CHEMISTRY ) പിതാവ് എന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടുത്തമാണ് Boyle’s law.
Oscar Wilde (16 October 1854 – 30 November 1900)
ഡബ്ലിനിൽ ജനിച്ച ഓസ്കാർ വൈൽഡ് ലോക സാഹിത്യത്തിലെ പ്രശസ്തനായ കവിയും നാടക രചയിതാവും ആയിരുന്നു.
Paul David Hewson ( BONO )
1962 മെയ് 10 ന് ഡബ്ലിനിൽ ജനിച്ച ബോണോ ഇന്ന് ജീവിച്ചിരിക്കുന്നതിൽ പ്രശസ്തനായ ഐറിഷുകാരനാണ്. ലോക പ്രശസ്ത സംഗീത ബാൻഡായ U2 ബാൻഡിന്റെ അഭിഭാജ്യ ഘടകം.
John F. Kennedy ( May 29, 1917 – November 22, 1963 )
അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി അമേരിക്കയിലെ ആദ്യത്തെ ഐറിഷ് വംശജനായ പ്രസിഡന്റായിരുന്നു. ക്രിസ്ത്യൻ റോമൻ കാത്തോലിക് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റും കെന്നഡി ആയിരുന്നു. ഇദേഹത്തിന്റെ മുതുമുത്തച്ഛൻ പാട്രിക് കെന്നഡി വെക്സ്ഫോർഡിൽ നിന്നും 1848 ൽ ദാരിദ്ര്യം മൂലം അമേരിക്കയിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ഐറിഷുകാരിൽ ഒരാളായിരുന്നു.
Ernest Walton ( 6 October 1903 – 25 June 1995 )
അയർലണ്ടിലെ ഏക ശാസ്ത്ര നോബൽ സമ്മാന ജേതാവായ ഏണസ്റ്റ് തോമസ് സിന്റൺ വാൾട്ടൺ 1903-ൽ കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവനിൽ ജനിച്ചു. ആറ്റത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട നിർണായകമായ ഒരു കണ്ടുപിടുത്തമാണ് ഇദ്ദേഹം നടത്തിയത്. അറ്റം വിഭചിച്ച ലോകത്തിലെ ആദ്യ വ്യക്തി വാൾട്ടൻ ആണ്. എന്നാൽ ലോകത്തിലെ ആദ്യ ആറ്റം ബോംബ് നിർമ്മിക്കുവാനുള്ള അമേരിക്കയുടെ പദ്ധതിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചു.
Pierce Brosnan
1953 ൽ അയർലണ്ടിലെ ഡ്രോഗിഡായിൽ ജനിച്ച ബ്രോസ്നൻ ലോക പ്രശസ്തമായ ജെയിംസ് ബോണ്ട് സിനിമാ സീരീസിലെ നായക കഥാപാത്രം അവതരിപ്പിച്ച് ശ്രെദ്ധേയനായി. നാല് ചിത്രങ്ങളിലാണ് ജെയിംസ് ബോണ്ട് ആയി വേഷമിട്ടത്.
Liam Neeson
നോർത്തേൺ അയർലണ്ടിലെ കൗണ്ടി ആൻട്രിമ്മിൽ ജനിച്ച ലീം നീസൺ ഇന്ന് ഹോളിവുഡിലെ സൂപ്പർ താരമായാണ് അറിയപ്പെടുന്നത്.
ലോക പ്രശസ്ത ഐറിഷുകാരുടെ ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഈ ലിസ്റ്റിൽ ഇല്ലാത്ത ഒട്ടേറെ പ്രശസ്തർ വേറെയുമുണ്ട്. അവരുടെ പേരുകൾ അറിയാവുന്നവർ കമെന്റ് ആയി രേഖപ്പെടുത്തൂ.
Kerala Globe News