അടുത്ത ആറ് മുതൽ ഒൻപത് മാസം വരെയുള്ള കാലഘട്ടത്തിലേക്ക് പുതുതായി രൂപം കൊടുത്ത പദ്ധതിയിൽ അഞ്ചുതലങ്ങളുള്ള ഒരു റിസ്ക് റാങ്കിംഗ് സംവിധാനം നിലവിൽ വന്നു, ഏറ്റവും കുറഞ്ഞ റിസ്ക് ലെവൽ ഒന്ന് മുതൽ ഉയർന്ന ലോക്ക്ഡൗൺ ലെവൽ അഞ്ച് വരെ. അയർലണ്ട് ഇപ്പോൾ രണ്ടാം ലെവലിൽ കണക്കാക്കപ്പെടുന്നു.
വിവിധ മേഖലകളിലെ കേസുകളുടെ എണ്ണം, ക്ലസ്റ്ററുകൾ, സംഭവങ്ങളുടെ നിരക്ക്, വൈറസിന്റെ പ്രത്യുത്പാദന നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കും. ഡബ്ലിൻ മേഖല ലെവൽ 3 യിലേക്ക് പോകുന്നതിനുള്ള സാധ്യത കൂടിവരികയാണ്. നഗരത്തിന് പുറത്തേക്കുള്ള യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഡബ്ലിൻ നഗരത്തിന്റെ തത് സ്ഥിതി തുടരുകയാണെങ്കിൽ നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ, ഫാക്ടറികൾ എന്നിവയിൽ നിന്ന് വൈറസിനെ അകറ്റിനിർത്താൻ കഴിയില്ലെന്ന് ശ്രീ ലിയോ വരാദ്ക്കർ പറഞ്ഞു. അയർലണ്ടിലുടനീളം കോവിഡ് കേസുകൾ വർദ്ധിച്ച് വരികയാണ്.
കോവിഡ് രോഗബാധ സംശയിച്ചിരുന്ന ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണലിയുടെ പരിശോധനാ ഫലം നെഗറ്റീവായി.
Kerala Globe News