ലോകത്തിലെ മുസ്ലിം സഹോദരങ്ങൾ ഇന്ന് ഈദ് – ചെറിയ പെരുന്നാൾ ആഘോഷിച്ചു. പുണ്യ റമദാൻ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന മുസ്‌ലിം കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ചെറിയ പെരുന്നാൾ. പരമ്പരാഗതമായി പള്ളി പ്രാർത്ഥനകൾ, കുടുംബവിരുന്നുകൾ, പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, മധുര പലഹാരങ്ങൾ എന്നിങ്ങനെ വിവിധ ആഘോഷപരിപാടികളാണ് ആന്നേ ദിവസം നടക്കുക.
സൗദി അറേബ്യ മുതൽ ഈജിപ്ത്, തുർക്കി, സിറിയ വരെയുള്ള മിക്ക രാജ്യങ്ങളും കോവിഡ് രോഗത്തിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ആഘോഷമായ ബഹുജന പ്രാർത്ഥന സമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ട്.
ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളുടെ ആസ്ഥാനമായ സൗദി അറേബ്യ ശനിയാഴ്ച മുതൽ അഞ്ച് ദിവസത്തെ റൗണ്ട്-ദി ക്ലോക്ക് കർഫ്യൂ ആരംഭിച്ചു. റമദാൻ ആരംഭിച്ചതിനുശേഷം ഇത് നാലിരട്ടിയായി വർദ്ധിപ്പിച്ചു. എങ്കിലും വലിയ ആൾക്കൂട്ടമില്ലാതെ പ്രാർത്ഥനാ ചടങ്ങുകളും മറ്റും നടന്നു.