ചരിത്രം കുറിച്ച് ഇന്ത്യയുടെ എയർ ഇന്ത്യ ഫ്ലൈറ്റ് ഇന്നലെ രാത്രി ഡബ്ലിനിൽ ലാൻഡ് ചെയ്തു. വന്ദേഭാരത് മിഷന്റെ ഭാഗമായി ഡൽഹിയിൽ നിന്നും ഐറിഷ് ഇന്ത്യൻ പൗരന്മാരുമായി വിമാനം എത്തിച്ചേർന്നപ്പോൾ യാത്രക്കാർക്ക് ആശ്വാസത്തിന്റെ നിമിഷമായി. യാത്രാ നിരോധനം മൂലം നാളുകളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. അതുപോലെ തന്നെ ഡബ്ലിനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചു ഇന്ത്യയിലേക്കും പറക്കും.
അയർലണ്ടിലെ ഇന്ത്യൻ എംബസ്സിയുടെ ഔദ്യോഗിക പ്രതികരണം കാണാം.
” ഇന്ത്യ-അയർലൻഡിന് ഇത് ചരിത്ര ദിനം. ആദ്യത്തെ നേരിട്ടുള്ള എയർ ഇന്ത്യ പാസഞ്ചർ ഫ്ലൈറ്റ് (ബോയിംഗ് 787 ഡ്രീംലൈനർ) ഇന്നലെ രാത്രി ഡബ്ലിനിലെത്തി, ഇന്ത്യൻ, ഐറിഷ് പൗരന്മാരെ ദില്ലിയിൽ നിന്ന് തിരികെ കൊണ്ടുവന്നു. ഇന്ന് വൈകുന്നേരം ഫ്ലൈറ്റ് അയർലണ്ടിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകും. ഇത് നടപ്പാക്കിയതിന് ഇന്ത്യൻ, ഐറിഷ് സർക്കാരുകൾക്കും എയർ ഇന്ത്യയ്ക്കും ആത്മാർത്ഥമായ അഭിനന്ദനം.”