‘ BLACK LIVES MATTER MOVEMENT ‘ പ്രതിഷേധ റാലിയുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി നടന്നു. റാലിയുടെ കാര്യം അറിഞ്ഞപ്പോൾ തന്നെ പോലീസ് കോടതി മുഖേന ഒരു നിരോധന ഉത്തരവ് സമ്പാദിക്കുവാൻ ശ്രമിച്ചെങ്കിലും ആദ്യ ഉത്തരവ് അസാധുവാക്കി റാലിക്ക് സിഡ്നി കോടതി അനുമതി നൽകി. ആളുകൾ വീട്ടിൽ നിൽക്കണമെന്ന് പ്രധാനമന്ത്രിയുടെയും സംസ്ഥാന നേതാക്കളുടെയും അഭ്യർഥന ഉണ്ടായിരുന്നിട്ടും റാലിയിലേക്കു വൻ ജനപ്രവാഹമുണ്ടായി. സിഡ്നി, മെൽബൺ, ബ്രിസ്‌ബേൻ തുടങ്ങി എല്ലാ നഗരങ്ങളിലും 30000 പേർക്ക് മുകളിൽ ആളുകൾ പങ്കെടുത്തു. പല സ്ഥലങ്ങളിലും പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. അമേരിക്കയിൽ മരിച്ച ജോർജ് ഫ്ളോയിഡിനോടുള്ള ഐക്യദാർഢ്യത്തിനും അപ്പുറം മുൻപ് പോലീസ് കസ്റ്റഡിയിൽ മരിച്ച തദ്ദേശീയർക്ക് വേണ്ടിയുള്ള ഒരു സമരമായി ഈ പ്രതിക്ഷേധ റാലി മാറുന്ന കാഴ്ചയാണ് ഓസ്‌ട്രേലിയായിൽ കാണുന്നത്.
Kerala Globe News