അയർലണ്ടിലേക്ക് വരുവാനിരിക്കുന്ന നഴ്സുമാരുടെ ശ്രദ്ധക്ക്: NMBI DECISION LETTER കാലാവധി 6 മാസത്തേക്ക് കൂടി നീട്ടി.

Share this

അയർലണ്ടിൽ എത്തിച്ചേരുവാൻ ആഗ്രഹിച്ചു NMBI ഡിസിഷൻ ലെറ്ററും കൈയിൽ പിടിച്ചു ഭാവിയെ കുറിച്ച് സ്വപ്നം കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ പല നഴ്‌സ്‌മാർക്കും ആശങ്കയുടെ നിമിഷം സമ്മാനിച്ചുകൊണ്ട് കോവിഡിന്റെ രംഗപ്രവേശം. ഡിസിഷൻ ലെറ്ററിലെ എക്സ്പയറി ഡേറ്റ് കഴിയുന്നതിനു മുൻപ് അയർലണ്ടിൽ എത്തിച്ചേരുവാൻ കഴിയുമോ എന്ന കടുത്ത ആശങ്ക. യാത്രാനിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നു. ആ ആശങ്കകൾ ആസ്ഥാനത്താക്കിക്കൊണ്ട് Nursing and Midwifery Board of Ireland (NMBI) കഴിഞ്ഞ ദിവസം യോഗ്യരായ എല്ലാ അപേക്ഷകർക്കും ( ഡിസിഷൻ ലെറ്റർ ലഭിച്ച ) അവരുടെ ഡിസിഷൻ ലെറ്ററിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി അറിയിച്ചിരിക്കുകയാണ്. അതായത് നിലവിൽ 12 മാസം കാലാവധിയുള്ള ലെറ്ററിനു ആറുമാസം കൂടി ചേർത്ത് 18 മാസം ലഭിച്ചിരിക്കുകയാണ്. ഇനിയും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കാത്തവർ ഉടൻ നഴ്സിംഗ് ബോർഡുമായി ബന്ധപ്പെടുക. 

ഈ തീരുമാനം ഉദ്യോഗാർത്ഥികൾക്ക്‌ അയർലണ്ടിലേക്ക് വരാനും അഡാപ്റ്റേഷൻ പിരീഡ് അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താൻ മതിയായ സമയം ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഇനിയൊരു മാറ്റം ഉണ്ടാവുകയില്ല എന്നും NMBI  അറിയിച്ചിരിക്കുകയാണ്.

Kerala Globe News


Share this