യു.കെയിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റിൽ മക്കൾക്ക് ടിക്കറ്റ് ലഭിക്കാതിരുന്നതിനാൽ യു.കെ മലയാളിയായ സുരേഷ് സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ നൽകിയ ഹർജ്ജി കോടതി തള്ളിയിരിക്കുകയാണ്. ഈ മാസം എത്തുന്ന മൂന്ന് വിമാനങ്ങളിലൊന്നിൽ സുരേഷ് സുബ്രഹ്മണ്യന്റെ മക്കൾക്കായി ടിക്കറ്റ് ക്രമീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഗിരീഷ് കുമാർ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് അനു ശിവരാമൻ നിവേദനങ്ങൾ തീർപ്പാക്കിയത്. ഈ മാസം 18, 24, 30 തീയതികളിൽ യു.കെയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങളിലൊന്നിൽ ഇവരെ ഉൾപ്പെടുത്തും.
Kerala Globe News
Related posts:
ആംഗലേയ സാഹിത്യത്തിലേക്ക് ചുവടുകൾ വെച്ച് അയർലണ്ടിൽ നിന്നും രണ്ട് മലയാളി കുട്ടികൾ
H1B, H4 വിസകൾ അനുവദിക്കുന്നത് നിർത്തി ട്രംപ് ഭരണകൂടം: ഇന്ത്യയെ ബാധിക്കും.
തീ പിടിക്കുമെന്ന ഭയം: ടൊയോട്ടയുടെ ചില മോഡലുകൾ തിരിച്ചു വിളിക്കും: നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എ...
ഹിമാലയൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം: സൈനികർ തമ്മിൽ ഏറ്റുമുട്ടി: മൂന്നു സൈനികർക്ക് വീരമൃത്യു.
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി