പിങ്ക് നിറത്തെ പുൽകി വാട്ടർഫോർഡിലെ കൃഷി ഇടങ്ങൾ. BALE WATCH DRIVE ന് ക്ഷണിച്ചുകൊണ്ട് കർഷകർ.

Share this

കൗണ്ടി വാട്ടർഫോർഡിൽ ഗ്രാമീണ മേഖലയിലെ കർഷകരെല്ലാം കൃഷിയിടങ്ങളിൽ പിങ്ക് നിറമടിച്ച ബെയ്‌ലുകൾ ( ചുരുട്ടി വെച്ച പുൽക്കൂന ) സ്ഥാപിച്ചിരിക്കുന്നത് വാഹന യാത്രക്കാർക്ക് കൗതുകമുണർത്തുന്നു. ബ്രെസ്റ്റ്ക്യാൻസർ അയർലണ്ടിലേക്കുള്ള ഫണ്ടിങ്ങിനുള്ള ഒരു ക്യാമ്പയിനായാണ് കർഷകരും ഗ്ളാമ്പിയ കമ്പനിയും ചേർന്ന് ഇങ്ങനൊരു വ്യത്യസ്തമായ സംഗതി ചെയ്യുന്നത്. പിങ്ക് നിറമുള്ള പ്ലാസ്റ്റിക് കവറുകൾ ചുറ്റിയ ബെയ്‌ലുകൾ കൃഷി സ്ഥലങ്ങളിൽ നിരത്തിവെച്ചാണ് ഈ കൗതുക കാഴ്ചയൊരുക്കിയിരിക്കുന്നത്. കടന്നുപോകുന്നവർക്ക്‌ സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതിനായി അവരുടെ പിങ്ക് പൊതിഞ്ഞ ചില സൈലേജ് ബെയ്‌ലുകൾ  ഫാമിൽ ദൃശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ച് ‘ബേൽ വാച്ച്’ ഡ്രൈവ് സ്വീകരിക്കാൻ കർഷകരോട് അഭ്യർത്ഥിക്കുന്നു. കർഷകരുടെ ഈ പിങ്ക് വ്രാപ്പിംഗ് റോളിന്റെ കുറെയെണ്ണം Glanbia കമ്പനി വാങ്ങി ആ തുകയുടെ കുറച്ചു ശതമാനം Breast Cancer Ireland ലേക്ക് സംഭാവനയായി നൽകും. #PinkBales എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അവരുടെ ഫോട്ടോകളും വീഡിയോകളും പങ്കിട്ടുകൊണ്ട് പങ്കാളികളാകാൻ സംഘാടകർ ആവശ്യപ്പെടുന്നു. ഈ ക്യാമ്പയിൽ അയർലന്റിലുടനീളം കർഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Kerala Globe News


Share this