പുതിയ ഗവൺമെന്റ് രൂപകരണത്തിന്റെ തിരക്കേറിയ സമയത്തിനിടയിലും ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ അമേരിക്കൻ പോപ്പ് ഗായിക മൈലി സയറസ്സിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. ലോകം മുഴുവൻ ആരാധകരുള്ള പോപ്പ് ഗായിക മൈലി, BLACK LIVES MATTER MOVEMENT ന് പിന്തുണ അഭ്യർത്ഥിച്ചു വിവിധ ലോക നേതാക്കളെ ടാഗ്ചെയ്തുകൊണ്ട് നടത്തിയ അഭ്യർത്ഥനയിൽ ലിയോ വരാദ്ക്കറും ഉൾപ്പെട്ടിരുന്നു. മൈലിയുടെ ട്വീറ്റ് ചുവടെ:
All across Ireland ?? citizens joined in solidarity with Black Lives Matter in the US. We must stay united with the world to tackle #COVID19 and the racial injustice of health inequalities. Please join us, PM @LeoVaradkar? #GlobalGoalUnite⭕
— Miley Ray Cyrus (@MileyCyrus) June 12, 2020
മറ്റുള്ളവരെ അപേക്ഷിച്ച് COVID-19 കറുത്തവർഗ്ഗക്കാരായ ആളുകളെ സ്വാധീനിച്ചുവെന്നും മറ്റുമായുള്ള പരാമശങ്ങൾക്ക് വരദ്കർ മറുപടി നൽകി. പിന്തുണ അഭ്യർത്ഥിച്ചുവരുന്ന ആരെയും ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ അയർലണ്ടിലെ വെള്ളക്കാരേക്കാൾ കൂടുതൽ കറുത്തവർക്കോ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കോ COVID-19 സാരമായി ബാധിച്ചിട്ടുണ്ടോ എന്നതിന് യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും വ്യത്യസ്തമാണ് അയർലണ്ടിലെ കാര്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
Kerala Globe News