ഫേസ് മാസ്കുകൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അയർലണ്ടിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു.

Share this

ഫേസ് മാസ്കുകൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അയർലണ്ടിൽ പുതിയ ക്യാമ്പയിൻ ആരംഭിക്കുന്നു. പൊതുവെ ലോകരാജ്യങ്ങൾ എടുത്താൽ ഫേസ് മാസ്കുകളുടെ ഉപയോഗം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന് അയർലൻഡ് ആണെന്ന് കാണാം. ദുർബല വിഭാഗത്തിൽ പെട്ടവരോ ആരോഗ്യശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരോ മാത്രമാണ് ഇപ്പോൾ അയർലണ്ടിൽ കൂടുതലായും ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ വളരെ കുറയുകയും കൂടുതൽ ആളുകൾ പൊതു സ്ഥലത്തേക്ക് എത്തുകകൂടി ചെയ്യുന്നതോടെ കോവിഡ് രോഗത്തിന്റെ ഒരു രണ്ടാം വരവ് അസംഭവ്യം അല്ല. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഗവൺമെന്റ് പുതിയൊരു ക്യാമ്പയിൽ ആരംഭിക്കുവാൻ തീരുമാനിച്ചത്. പൊതുഗതാഗതത്തിലും കടകളിലും മറ്റ് സ്ഥലങ്ങളിലും ശാരീരികമായി അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഫേസ് മാസ്കുകൾ ധരിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കും. തുണികൊണ്ട് ( ഫേസ് മാസ്ക് )മുഖം മൂടുന്നത് തങ്ങൾക്ക് വൈറസ് ഉണ്ടെന്ന് അറിയാത്ത ആളുകൾ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കുമെന്ന് ക്യാമ്പയിന്റെ പ്രചാരണത്തിൽ പങ്കെടുത്തുകൊണ്ട് പ്രാധാനമന്ത്രി ലിയോ വരാദ്ക്കർ പറഞ്ഞു.

ഇംഗ്ലണ്ടിൽ സർക്കാർ അവതരിപ്പിച്ച പുതിയ നിയമപ്രകാരം ഫേസ് മാസ്കുകൾ ഇന്ന് മുതൽ പൊതുഗതാഗതത്തിന് നിർബന്ധമാണ്. ഇത് പാലിക്കാത്ത യാത്രക്കാർക്ക് ഓൺ‌ബോർഡ് ബസുകളിലേക്കും ട്രെയിനുകളിലേക്കും പ്രവേശനം നിഷേധിക്കും അല്ലെങ്കിൽ 100 ​​പൗണ്ട് പിഴ ഈടാക്കുകയും ചെയ്യാം.

Kerala Globe News


Share this