ഹിമാലയൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം: സൈനികർ തമ്മിൽ ഏറ്റുമുട്ടി: മൂന്നു സൈനികർക്ക് വീരമൃത്യു.

Share this

സംഘർഷം തുടരുന്ന ഹിമാലയൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിൽ മുഖാമുഖം വരികയും ഏറ്റുമുട്ടൽ ഉണ്ടാക്കുകയും തുടർന്ന് ഒരു ഇന്ത്യൻ കേണലും രണ്ടു ജവാന്മാരും വീരമൃത്യുവരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചൈനീസ് നിരയിലും സൈനികർ മരിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ സൈന്യം പറയുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഈ അതിർത്തി പ്രദേശത്ത് കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് ഏറ്റുമുട്ടലിലൂടെ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. 1962 ൽ ഇരു രാജ്യങ്ങളും ഈ പ്രദേശത്ത് ഒരു സമ്പൂർണ്ണ യുദ്ധം നടത്തിയിരുന്നു. എന്നാൽ 2013 മുതൽ വീണ്ടും തുടർച്ചയായി സംഘർഷങ്ങൾ ഉടലെടുക്കുകയാണ്.

സ്ഥിതിഗതികൾ വിശദീകരിക്കാൻ ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നിലവിൽ വേദിയിൽ യോഗം ചേരുകയാണ്. ഇന്ത്യൻ സൈന്യം തിങ്കളാഴ്ച രണ്ടുതവണ അനധികൃതമായി അതിർത്തി കടന്ന് ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ആരോപിച്ചു. തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് പകരം മറ്റു ആയുധങ്ങളുമായാണ് സൈനികർ പരസ്പരം ഏറ്റുമുട്ടുന്നത് എന്നാണു അറിയുവാൻ കഴിയുന്നത്. ചൈനയുടെ എതിർപ്പ് അവഗണിച്ച് കിഴക്കൻ ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ് ഇന്ത്യൻ കരസേന. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ ചൈനയെ അസ്വസ്ഥമാക്കുകയാണ്.

Kerala Globe News

 


Share this