ഇന്ത്യയും അയർലണ്ടും ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അംഗത്വം ഉറപ്പിച്ചു. ആഹ്‌ളാദത്തോടെ അയർലണ്ട്.

Share this

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ താൽകാലിക അംഗത്വത്തിലേക്കു ( രണ്ടു വർഷം ) ഏഷ്യ-പസഫിക് മേഖലയിൽ നിന്നും ഇന്ത്യയും പാശ്ചാത്യ മേഖലയിൽ നിന്നും അയർലണ്ടും നോർവെയും  തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് മേഖലയിലേക്ക് ഇന്ത്യ ഭൂരിപക്ഷം വോട്ടു ലഭിച്ചതാണ് തിരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്കു ലഭിച്ചു. ഇത് എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിക്കുന്നത്. 

എന്നാൽ  1962, 1981, 2001 എന്നിങ്ങനെ മൂന്നു തവണ മാത്രം അംഗത്വം ലഭിച്ചിട്ടുള്ള അയർലണ്ട് ഇത്തവണ നോർവേയോടും കാനഡയോടും പൊരുതിയാണ് അംഗത്വം സ്വന്തമാക്കിയത്. വിജയിക്കാൻ അയർലണ്ടിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം അഥവാ 128 വോട്ടുകൾ ആവശ്യമായിരുന്നു. ഈ വോട്ട് അയർലൻഡിന് ലഭിക്കുകയും ചെയ്തു. നോർവേക്കു 130  വോട്ടും കാനഡയ്ക്ക് 108 വോട്ടും ലഭിച്ചു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചതിനാൽ അയർലണ്ടും നോർവെയും തിരഞ്ഞടുക്കപ്പെട്ടു. ലാറ്റിൻ അമേരിക്കൻ മേഖലയിൽ നിന്ന് മെക്സികോയെ ( 187 വോട്ട് ) തിരഞ്ഞെടുത്തു. യു. എൻ. രക്ഷാ സമിതിയിൽ ആകെ 15 രാജ്യങ്ങൾക്കാണ് അംഗത്വം. അതിൽ 5 രാജ്യങ്ങൾ സ്ഥിരാംഗങ്ങൾ ആണ്. ( ചൈന,റഷ്യ,യു.എസ്, ഫ്രാൻസ്,യു.കെ. ) ഇനി മറ്റൊരു രാജ്യത്തിന് കൂടി രക്ഷാ സമിതിയിൽ സ്ഥാനം ലഭിക്കും. നിലവിൽ ആവശ്യത്തിന് വോട്ട് ലഭിക്കാത്തതിനാൽ വീണ്ടുമൊരു വോട്ടിങ് കൂടി ഇതിനായി നടക്കണം.

ടോപ്പ് ടേബിളിൽ അയർലൻഡ് സ്ഥാനം പിടിക്കുകയാണ്, ഏറ്റവും ദുർബലമായ രാജ്യങ്ങളെ സഹായിക്കാൻ അയർലൻഡ് പ്രവർത്തിക്കുമെന്ന് ടീഷേക് ലിയോ വരദ്കർ പറഞ്ഞു.

Kerala Globe News

 


Share this