അയർലണ്ടിൽ ജൂൺ 29 ൽ കൂടുതൽ നിയന്ത്രണങ്ങൾ എടുത്തു കളയും. ബാർബർഷോപ്പ്, ജിമ്മുകൾ, സിനിമാ ശാലകൾ, പള്ളികൾ എന്നിങ്ങനെ മിക്ക മേഖലകളും 29 മുതൽ തുറക്കും. കായികരംഗത്തുള്ളവർക്കും 29 മുതൽ തിരിച്ചെത്താം. എന്നാൽ മത്സരങ്ങളിൽ കാണികളുടെ എണ്ണം നിയന്ത്രിക്കും. ആളുകൾ ഒരുമിച്ചു കൂടുന്നത് ഇൻഡോർ പരിപാടികളിൽ 50 പേരെയും ഔട്ട്ഡോർ പരിപാടികൾക്ക് 100 പേരെ വരെയും അനുവദിക്കും. എന്നാൽ ജൂലൈ 20 മുതൽ ഈ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കും. സെപ്റ്റംബർ മുതൽ അയ്യായിരം പേരിൽ താഴെ വരെ വലിയ ആൾക്കൂട്ടങ്ങൾ അനുവദിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ടീഷേക് ലിയോ വരാദ്ക്കർ അറിയിച്ചു. “ഞങ്ങൾ പുരോഗതി കൈവരിച്ചു, പക്ഷേ ഈ പ്രഖ്യാപനം ചില പ്രധാന നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്നു. വൈറസ് പോയിട്ടില്ല. നാമെല്ലാവരും ഇപ്പോഴും അതിന് ഇരയാകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഭീക്ഷണി കുറഞ്ഞ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി എയർ ട്രാവൽ പുനരാരംഭിക്കുന്നത് ആഗ്രഹിക്കുന്നതായും എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala Globe News