കോവിഡ് കാലത്തെ വിമാനയാത്രാമുടക്കവുമായി ബന്ധപ്പെട്ട് അയർലണ്ടിൽ മലയാളികളുടെ ഉടമസ്ഥതയിൽ ഉള്ള ചില ട്രാവൽ ഏജൻസികൾ ( നിയമപരമായി പേര് വെളിപ്പെടുത്തുവാൻ സാധിക്കുകയില്ല ) ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് ആവശ്യപ്പട്ടതായ ആരോപണത്തിൽ പ്രതികരണവുമായി നിരവധി ആളുകൾ രംഗത്തെത്തി. ടിക്കറ്റ് റീഫണ്ടിന് സർവീസ് ചാർജ്ജ് മേടിക്കുന്നതായും ഒരു കുടുംബത്തിന് ഈ ഇനത്തിൽ തന്നെ 200 യൂറോ മുതൽ 300 യൂറോ വരെ നഷ്ടം നേരിടുന്നതായാണ് പ്രധാന ആരോപണം. മാത്രവുമല്ല വലിയ കാലതാമസം ഇക്കാര്യത്തിന് എടുക്കുന്നതായി പരാതിക്കാർ പറയുന്നു. ഇത്തരത്തിൽ നഷ്ടം സംഭവിച്ചവരും രണ്ടു മാസത്തിലേറെയായി റീഫണ്ടിനായി കാത്തിരിക്കുന്നവരും ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായി അറിയിച്ചിരിക്കുകയാണ്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ( അപ്ഡേറ്റ്: ട്രാവൽ ഏജൻസികൾ ഐറിഷ് മലയാളി പത്രത്തിൽ കൊടുത്തിരിക്കുന്ന പ്രതികരണം ചുവടെ ലിങ്കിൽ:—- )
ട്രാവൽ ഏജൻസികളുടെ പ്രതികരണത്തിലേക്ക്:
https://irishmalayali.ie/covid-and-ireland-malayali-travel-agents/
Kerala Globe News