H1B, H4 വിസകൾ അനുവദിക്കുന്നത് ഈ വർഷം അവസാനം വരെ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. ഐടി, ഫിനാൻസ്, അക്കൗണ്ടിംഗ്, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, സയൻസ്, മരുന്ന് മുതലായ പ്രാഗത്ഭ്യം ആവശ്യമുള്ള വിവിധ മേഖലകളിലേക്ക് അമേരിക്കൻ കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് H1B വിസ വഴിയായിരുന്നു. H1B വിസ ലഭിച്ച് നിലവിൽ അമേരിക്കയിൽ ജോലിചെയ്യുന്നവരെ ഇത് ബാധിക്കില്ല എങ്കിലും അവരുടെ സ്പൗസിനേയോ പാർട്നെഴ്സിനെയോ ഇനി ഈ വർഷാവസാനം വരെ കൊണ്ടുവരുവാൻ സാധിക്കില്ല. കാരണം H1B വിസാക്കാരുടെ സ്പൗസിന് നൽകുന്ന വിസയാണ് H4. ഇതും വർഷാവസാനം വരെ നിർത്തിവെച്ചിരിക്കുകയാണ്. 2016-17 കാലഘട്ടത്തിൽ അനുവദിച്ചിട്ടുള്ള H1B വിസാകളിൽ 74 ശതമാനവും ഇന്ത്യക്കാരായിരുന്നു. അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനാണ് ഈ നടപടിയെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു.
Kerala Globe News