കോവിഡ് റാണിയും നിപ്പാ രാജകുമാരിയുമൊക്കെ പഴങ്കഥയാക്കി യു.എൻ. പബ്ലിക്ക് സർവീസ് ഡേ പാനൽ ചർച്ചയിൽ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ.

Share this

ആർത്തലക്കുന്ന മഹാ പ്രളയത്തിനും  ഇരച്ചെത്തുന്ന മഹാമാരിക്കും ധീരയായ കർമ്മനിരതയായ ജനങ്ങളെ തന്റെ കുഞ്ഞുങ്ങളെപ്പോലെ ചേർത്ത് പിടിക്കുന്ന ശൈലജ ടീച്ചറിന് മുൻപിൽ തോറ്റ് മടങ്ങാനാണ് യോഗം. കോവിഡ് റാണിയെന്നും നിപ്പാ രാജകുമാരിയെന്നും വിളിച്ച് നാണംകെടുത്തുവാൻ നോക്കുന്നവരുടെ മുന്നിലൂടെ നടന്ന് തലയുയർത്തി മുഷ്ടിചുരുട്ടി വിളിക്കും; ഇക്വിലാബ് സിന്ദാബാദ്. ആ പ്രവർത്തനനിരതക്കുള്ള അംഗീകാരം ഒരിക്കൽക്കൂടി ടീച്ചറെ തേടി വരികയാണ്. അങ്ങ് യുണൈറ്റഡ് നേഷൻസിൽ നിന്നും. യുഎൻ ആഭിമുഖ്യത്തിൽ‌ സംഘടിപ്പിക്കുന്ന ‘യുണൈറ്റഡ് നേഷൻസ് പബ്ലിക്ക് സർവീസ് ഡേ 2020’ ദിനാചരണത്തിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ കേരളാ ആരോഗ്യവകുപ്പിന്റെ അമരക്കാരി മന്ത്രി കെ.കെ. ശൈലജ ടീച്ചറെയും ഉൾപ്പെടുത്തി.

കോവിഡ് വ്യാപന നിയന്ത്രണത്തിൽ കേരളാ ആരോഗ്യ വകുപ്പ് സ്വീകരിച്ച വിജയകരമായ നടപടികൾക്കുള്ള അംഗീകാരമായാണ് കേരളാ ആരോഗ്യ മന്ത്രിയെ ചർച്ചയിൽ ഉൾപ്പെടുത്തിയത്. പൊതുപ്രവർത്തകരും കോവിഡ് 19 മഹാമാരിയും എന്ന വിഷയത്തിലാണ് പാനൽ ചർച്ച. കോവിഡ് 19 അമർച്ച ചെയ്യുന്നതിൽ വിജയിച്ച പൊതുപ്രവർത്തകരും ആരോഗ്യ വിദഗ്ദ്ധരും ആണ് ഈ ചർച്ചയിൽ പങ്കെടുത്തത്.  Coronavirus Slayer എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അവതാരക ശൈലജ ടീച്ചറെ ചർച്ചയിലേക്ക് ക്ഷണിക്കുന്നത് തന്നെ.

Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *