അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് യാത്ര: സഹായവുമായി ഇന്ത്യൻ അംബാസിഡറും, ഹൈബി ഈഡൻ എം.പിയും

Share this

യാത്രാ നിയന്ത്രണങ്ങൾ ഉള്ള ഈ സമയത്ത് അടിയന്തര സാഹചര്യത്തിൽ അയർലണ്ടിൽ നിന്നും നാട്ടിലേക്ക് പോകേണ്ടി വന്നാൽ എന്ത് ചെയ്യും? അങ്ങനെയൊരു സാഹചര്യം നേരിട്ട് അതിൽ വിജയം കണ്ടെത്തിയിരിക്കുകയാണ് കിൽഡെയറിൽ നിന്നുള്ള ഒരു പെൺകുട്ടി. ജൂൺ രണ്ടാം ആഴ്ച്ചയിൽ യാത്രക്കുള്ള ശ്രമം ആരംഭിച്ചപ്പോൾ അയർലണ്ടിൽ നിന്നുള്ള വന്ദേ ഭാരത് മിഷന്റെ അവസാനത്തെ ഫ്ലൈറ്റും പോയിക്കഴിഞ്ഞിരുന്നു. ഒട്ടും മാറ്റി വെയ്ക്കുവാനാകാത്ത അനിവാര്യമായ യാത്ര. അങ്ങനെ മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി. യാത്ര നടക്കില്ല എന്നുറപ്പിച്ച് ഇരിക്കുമ്പോഴാണ് പെൺകുട്ടിയുടെ സഹോദരൻ വഴി അയർലണ്ടിലെ പൊതുപ്രവർത്തകനായ എമി സെബാസ്റ്റ്യന്റെ ഫോൺ നമ്പർ കിട്ടിയത്. അടിയന്തര സാഹചര്യം മനസ്സിലാക്കിയ എമി ഉടൻതന്നെ അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് കുമാർ സാറിനെ ബന്ധപ്പെടുകയും അദ്ദേഹം സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ജൂൺ 18 ന് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ലണ്ടൻ – ഡൽഹി ഫ്ലൈറ്റിൽ ടിക്കറ്റ് ലഭിക്കുകയും ലണ്ടനിലെത്തി ഡൽഹിയിലേക്ക് പോകുകയുമായിരുന്നു. അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ഇക്കാര്യത്തിൽ എല്ലാ സഹായങ്ങളും ചെയ്തുനൽകി.

പ്രശ്നങ്ങൾ അതുകൊണ്ട് തീർന്നില്ല. അടിയന്തരമായി പോകേണ്ടത് കേരളത്തിലേക്കാണ്. എന്നാൽ ഫ്ലൈറ്റ് ഡൽഹിയിലേക്കും. ഇപ്പോഴത്തെ ഇന്ത്യൻ യാത്രാ നിയമങ്ങൾ വെച്ച് ഡൽഹിയിൽ വിമാനമിറങ്ങിയാൽ പരിശോധനകൾ പൂർത്തത്തിയാക്കി അവിടെ തന്നെ 7 ദിവസം നിർബന്ധിത സെൽഫ് ഐസൊലേഷൻ ( ക്വാറൻറ്റയിൻ ) നടത്തണം. എന്നാൽ ഈ കുട്ടിക്ക് അതിനുള്ള സാഹചര്യമല്ലായിരുന്നു. ഇക്കാര്യങ്ങൾ കാണിച്ച്കൊണ്ട് എമി സെബാസ്റ്റ്യൻ എം.പി.യും സുഹൃത്തുമായ ഹൈബി ഈഡനുമായി ബന്ധപ്പെടുകയും അദ്ദേഹം ഈ പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ഇവർക്ക് കേരളത്തിൽ തന്നെ ക്വാറൻറ്റൈനുള്ള അനുമതി ലഭിക്കുകയും ഡൽഹിയിൽനിന്ന്  കേരളത്തിലേക്ക് എത്തുകയുമായിരുന്നു. കേരളത്തിലെത്തിയ ഇവർ ജൂൺ 23  ന് തന്റെ ഫേസ്ബുക്കിലൂടെ ഈ കാര്യങ്ങൾ വെളിപ്പെടുത്തുകയും എമി സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹൈബി ഈഡൻ, കൂട്ടുകാരി എന്നിവർക്കുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

In Pictures ( left to right ): Sandeep Kumar ( Ambassador of India, Ireland ), Hibi Edan M.P, Emi Sebastian

Kerala Globe News



 

 


Share this