അജന്താ – എല്ലോറ ഗുഹാ ക്ഷേത്രങ്ങളിലേക്ക് പപ്പയോടൊപ്പം: ഒരു ത്രില്ലിംഗ് യാത്രാനുഭവം.

Share this

ഓഗസ്റ്റ് 30 രാവിലെ 6 മണിക്ക് നെരൂൾ നിന്നും ഞങ്ങൾ 4 പേർ (പപ്പയും, ഫാദർ ഇൻ ലോയും കസിൻ ബ്രദറും പിന്നെ ഞാനും) ഔറംഗബാദ് ലക്ഷ്യം ആക്കി യാത്ര തുടങ്ങി. തലേ ദിവസം എനിക്ക് കിട്ടിയ 8 ന്റെ പണി (മുംബൈയിൽ കനത്ത മഴ മൂലം എയർപോർട്ടിൽ നിന്നും നെരൂൾ വരെ 8മണിക്കൂറോളം ടാക്സിയിൽ വഴിയിൽ പെട്ടു) മൂലം യാത്ര നേരത്തെ ഉദ്ദേശിച്ചതിലും താമസിച്ചു. മുംബൈ പൂനെ എക്സ്പ്രസ്സ്‌ വേ വഴി ആയിരുന്നു യാത്ര. ചെറിയ മഴ അപ്പോഴും ഉണ്ടായിരുന്നു. ലോണാവാല എത്തിയപ്പോൾ പണ്ട് പോയ മറക്കാത്ത ഓർമ്മകൾ മൂലം വണ്ടി അങ്ങോട്ട്‌ തിരിച്ചു… പക്ഷെ മുടൽ മഞ്ഞു മൂലം ഒന്നും കാണുവാൻ സാധിച്ചില്ല എന്ന് മാത്രമല്ല 2 മണിക്കൂറോളം വിണ്ടും ലേറ്റ് ആകുകയും ചെയ്തു….
പൂനക്കുമുൻപ് ഇടത്തോട്ടു അഹമ്മദ്നഗർ വഴി ഔറംഗബാദ് ലക്ഷ്യം ആക്കി യാത്ര തുടർന്നു.
ഇടക്ക് കുറച്ചു വഴി മോശം ആയതിനാൽ വിണ്ടും ലേറ്റ് ആയിക്കൊണ്ടിരുന്നു……
ഹൈവേയുടെ രണ്ട് വശങ്ങളും മനോഹരം ആയ പച്ചപ്പ്‌ ആയിരുന്നു (മഴക്കാലം ആയതിനാൽ ആകും).
വൈകിട്ട് 4 മാണിയോട് കൂടി ഞങ്ങൾ എല്ലോറ ഗുഹകളിൽ എത്തിച്ചേർന്നു..

ഏകദേശം 2km ദൂരപരിധിയിൽ ഒരു വലിയ മലയെ തുരന്നു നിർമ്മിച്ചിട്ടുള്ള, തുടർച്ചയായി സ്ഥിതി ചെയ്യുന്ന നൂറിലധികം ഗുഹാക്ഷേത്രങ്ങൾ ആണ്. ഗുഹയെന്നതു നൂറുകണക്കിനാളുകൾക്കു പ്രാർത്ഥിക്കാൻ സൗകര്യമുള്ള വിശാലമായ മണ്ഡപങ്ങളും ശിൽപങ്ങൾ നിറഞ്ഞ തൂണുകളും ചിത്രങ്ങളുമെല്ലാമടങ്ങിയ ക്ഷേത്രങ്ങളാണ്.
അഞ്ചാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരസ്ഥലങ്ങളും ആണ്. എല്ലോറയിലെ 34 ഗുഹകൾ ആണ് സന്ദർശകർക്ക് തുറന്നു കൊടുത്തിരിക്കുന്നത് . എല്ലോറയിൽ എടുത്തു പറയത്തക്കതായ ക്ഷേത്രം ആണ് 16ആം ഗുഹയിൽ ഉള്ള കൈലാസനാഥക്ഷേത്രം.
സാധാരണ ഇത്തരം നിർമ്മിതികളെല്ലാം തന്നെ ഒരു ശിലക്കു മുകളിൽ മറ്റൊന്ന്‌ അടുക്കി വച്ചിട്ടോ വശങ്ങളിൽ നിന്നു തുരന്നോ ആണൂ നിർമ്മിച്ചിട്ടുണ്ടാവുക. ലോകത്ത്‌ ഇന്നുവരെയുണ്ടായിട്ടുള്ള സാങ്കേതിക വിദ്യകളിൽ നിന്നും വ്യത്യസ്തമായി ഒരു മലയെ മുകളിൽ നിന്നും താഴേക്കു ചെത്തിമിനുക്കിയാണ് കൈലാസ നാഥക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്‌.
100കൊല്ലം കൊണ്ട് മുപ്പതുലക്ഷം ഘനഅടി പാറ ഖനനം ചെയ്താണ് നിർമ്മാണം നടത്തിയത് എന്ന് കരുതപ്പെടുന്നു. മൂന്നു നിലകളിൽ ആയാണ് നിർമ്മാണം. ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതും 16ആം നമ്പർ ഗുഹയിൽ ആണ്.


രണ്ടുകിലോമിറ്ററോളം കുന്നിന്റെ ചെരുവിനനുസരിച്ചു ശില്പകലാരൂപങ്ങൾ കൊത്തിയിരിക്കുന്നത്. 1 മുതൽ 12 വരെ ഗുഹകൾ ശ്രീബുദ്ധ സംസ്കാരം ആണ് പ്രതിപാദിക്കുന്നത്. 13 മുതൽ 29 വരെ ഹിന്ദുക്ഷേത്രങ്ങളും 30 മുതൽ 34 ജൈനമതത്തിന്റെയും ആണ്…. 6.15 വരെ ആണ് സന്ദർശകസമയം അതിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി… സ്വദേശികളും വിദേശികളും ആയ യാത്രികർ പ്രവേശനകവാടത്തിൽ ഉള്ള കുരങ്ങുകൾക്ക് തീറ്റ കൊടുക്കുകയും ഫോട്ടോസ് എടുക്കുകയും ചെയ്യുന്നുണ്ട്.
പുറത്ത് ഇറങ്ങി ഒരു ചായയും കുടിച്ചതിനു ശേഷം അജന്തയിലേക്ക് യാത്ര തുടർന്നു… എല്ലോറയിൽ നിന്നും 100 കിലോമീറ്ററോളം ദൂരം ഉണ്ട് അജന്തയിലേക്ക്. പോകുന്ന വഴിയിൽ അജന്തക്ക് 20 കിലോമീറ്റർ അടുത്തായിട്ട് റൂം എടുത്തു. കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കിടന്നതേ ഓർമ്മ ഉള്ളു. യാത്രാ ക്ഷിണം മൂലം പെട്ടെന്ന് ഉറങ്ങി.
രാവിലെ 5 ആയപ്പോഴേ എഴുന്നേറ്റു അജന്ത കാണാൻ ഉള്ള ആകാംഷയോടെ.. കുളിച്ചു റെഡി ആയി റൂം വെക്കെറ്റ് ചെയ്തു. പോകുന്ന വഴിയിൽ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. ഗൂഗിൾ മാപ്പ് ഇടക്ക് പണി തന്നു എങ്കിലും വഴിയാത്രികരോട് ചോദിച്ചു യാത്ര തുടർന്നു.


ഗുഹയുടെ 4 കിലോമിറ്ററോളം അടുത്തു വരെ മാത്രമേ പ്രൈവറ്റ് വണ്ടികൾക്ക് പ്രവേശനം ഉള്ളു. അവിടെ നിന്നും മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ട്രാൻസ്‌പോർട് ബസുകൾ ഉണ്ട് (a/c non a/c)
രാവിലെ 9 നാണ് പ്രവേശനം തുടങ്ങുന്നത്. ആദ്യത്തെ ബസിൽ തന്നെ സീറ്റ്‌ പിടിച്ചു ഞങ്ങൾ. ചുറ്റും കാടു പിടിച്ച വഴിയിലൂടെ 15 മിനിറ്റോളം സഞ്ചരിച്ചു അജന്ത ഗുഹയുടെ പ്രവേശനതിൽ എത്തി. ടിക്കറ്റ് എടുത്തു നേരെ ഉള്ളിലേക്ക് പ്രവേശിച്ചു. കുറച്ചധികം സ്റ്റെപ്പുകൾ കയറി ഗുഹയുടെ അടുത്തെത്തി
#അജന്ത
1983 മുതൽ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അജന്ത ഗുഹകൾ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലായി കരിങ്കല്ലിൽ കൊതിയുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങൾ ആണ്.
ബുദ്ധമത കലയുടെ ഉദാഹരങ്ങൾ ആണ് ഇവിടെയുള്ള ചിത്രങ്ങളും ശില്പങ്ങളും..

1817-ൽ ഹൈദ്രബാദ്നൈസാമിന്റെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് പടയാളികൾ നടത്തിയ ചില സൈനിക പര്യടനങ്ങൾക്കിടയിൽ വാഗുർ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തു പാറക്കെട്ടുകൾക്കിടയിൽ യാദ്രശ്ചികം ആയി ആണ് ഈ ഗുഹകൾ കണ്ടെത്തിയത്. പിന്നീട് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതിനു ശേഷം ആണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഗുഹ മാറ്റിയെടുത്തത്. അതിനു മുൻപ് ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രം ആയിരുന്നു. ഫെർഗുസൻ എന്ന ശാസ്ത്രജ്ഞൻ 1829 ൽ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങൾ നടത്തുകയും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിനെ ഗുഹാചിത്രങ്ങളുടെ പ്രാധന്യത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു.
ഇറ്റാലിയൻ ശില്പവിദഗ്ദ്ധരെ വരുത്തിച്ചാണു അറ്റകുറ്റപണികൾ നടത്തിയത്.


സ്വാതന്ത്രത്തിനു ശേഷം നടത്തിയ ശ്രമങ്ങളുടെ ഭലമായി UNESCO പൈതൃകപട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു.ഏകദേശം ആയിരം വർഷങ്ങൾ കൊണ്ട് പണി തീർത്ത 29 ഗുഹകൾ അജന്തയിൽ ഉണ്ട്. 100ഓളം അടി താഴ്ച്ച ഉണ്ട് ഗുഹകൾക്ക്. ഗുഹകൾ വലിയ പർവതങ്ങളുടെ പാറകൾ വശങ്ങളിൽ തുരന്നാണ് നിർമ്മാണം. പ്രാർത്ഥനക്കായും, ബുദ്ധഭിഷുകളുടെ താമസത്തിനായും രണ്ടു തരത്തിലുള്ള നിർമ്മിതികൾ ഉണ്ട് ഇവിടെ. പ്രാർത്ഥനക്കായി ഉള്ള ഗുഹകളിൽ ബുദ്ധപ്രതിമകൾ ഉണ്ട്. താമസത്തിനുള്ളതിൽ ഒരു തളവും അതിനു ചുറ്റും ചെറിയ മുറികളും ഉണ്ട്. ഗുഹക്കകതേക്ക് കാറ്റും വെളിച്ചവും കയറുവാനുള്ള സംവിധാനങ്ങളും ഉണ്ട്.
ഗുഹകളിൽ ഉള്ള ശില്പങ്ങൾ ബുദ്ധസങ്കല്പങ്ങളിൽ നിർമ്മിതമാണ്.


തറ ഒഴികെ ഉള്ള മറ്റെല്ലായിടങ്ങളിലും ചിത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നു. 1, 2, 9, 10, 16, 17 എന്നീ ഗുഹകളിൽ മാത്രമേ ഇന്ന് ചിത്രങ്ങൾ ഉള്ളു. ബാക്കിയുള്ളവ കാലത്തിന്റെ പഴക്കത്തിൽ നഷ്ടമായിരിക്കുന്നു.ബുദ്ധന്റെ ജീവിതത്തിലെ സമസ്തമേഖലകളെക്കുറിച്ചും ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഗുഹകൾ തുടങ്ങുന്നതിന്റെ അടുത്ത വശത്തായി ഒരു വെള്ളച്ചാട്ടവും കൂടി ഉണ്ട്…
അജന്ത ഗുഹക്കുള്ളിൽ ഗുഹക്കുൾവശം കാണാവുന്ന രീതിയിൽ ചെറിയ ലൈറ്റിംഗ് ഉണ്ട്. ക്യാമറ ഫ്ലാഷ് അനുവദനീയം അല്ല.
5 മണിക്കൂറോളം അജന്തയിൽ ചിലവഴിച്ചതിനു ശേഷം. തിരിച്ചു ഔറംഗബാദിലേക്കു യാത്ര തുടരുന്നു. വഴിയിൽ ഭക്ഷണം കഴിച്ചതിനു ശേഷം


#ബീബി_കാ_മാക്ബറ (പാവങ്ങളുടെ താജ്മഹൽ ) കാണുവാൻ പുറപ്പെട്ടു.
ഔറംഗസേബ് അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന ദിൽറാസ് ബാനു ബീഗത്തിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച ‘ബിബി-കാ-മക്ബറ’. മുംതാസ് മഹലിനു വേണ്ടി പണിത താജ്മഹലിന്റെ ഒരു ചെറിയ പതിപ്പാണിത്.


1678 ലാണ് നിര്‍മിക്കപ്പെട്ടത്. അതാവുള്ളയാണ് ബീബീ കാ മഖ്ബാരയുടെ പ്രധാന ശില്‍പി. താജ്മഹലിനെ പുനസൃഷ്ടിക്കാനായിരുന്നു ശ്രമം എങ്കിലും മുന്‍പത്തെ ചില ഭാഗങ്ങളൊഴികെ അത് നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായില്ല. താജ്മഹലിന്റെ കേവലമൊരു അനുകരണം മാത്രമായി നിലകൊള്ളുകയാണ് ബീബീ കാ മഖ്ബാര ഇന്ന്. മാര്‍ബിളിലാണ് ബിബിയുടെ ശവകുടീരം പണിതീര്‍ത്തിരിക്കുന്നത്. കാലത്ത് എട്ട് മുതല്‍ വൈകുന്നേരം 6 വരെയാണ് സന്ദര്‍ശനസമയം. ഇന്ത്യക്കാര്‍ക്ക് 10 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് പ്രവേശനഫീസ്.
വൈകിട്ട് 5 മാണിയോട് കൂടി ഔറംഗബാദിൽ നിന്നും നാസിക് വഴിയിൽ തിരിച്ചു. ഔറംഗബാദിൽ കുറച്ചധികം സ്ഥലങ്ങൾ സമയക്കുറവു മൂലം മിസ്സ്‌ ആയി… എന്നിരുന്നാലും അജന്ത എല്ലോറ ഗുഹകൾ മറക്കാത്ത ഒരു അനുഭവം ആയിരിക്കും……

 

 

 

 

 

 

ലേഖകൻ: സിജോ ജോൺ ഇലഞ്ഞി ( കുവൈറ്റ് )

 


Share this