മൂന്നു ബെഡ്‌റൂം വീട്ടിൽ 60 ൽ പരം കൗമാരക്കാർ: പാർട്ടിക്കിടെ ഗാർഡയുടെ ഇടപെടൽ

Share this

കഴിഞ്ഞ ശനിയാഴ്ച്ച വാട്ടർഫോർഡിൽ നടന്ന കൗമാരക്കാരുടെ ഒരു പാർട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. TEMPLERS HALL എന്ന ഹൗസിംഗ് എസ്റ്റേറ്റിൽ ഒരു മൂന്നു ബെഡ്‌റൂം വീട്ടിൽ പാർട്ടിയ്ക്കായി തടിച്ചുകൂടിയത് അഞ്ചോ പത്തോ പേരല്ല. അറുപതിൽ പരം കൗമാരക്കാർ. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ ഈ വലിയ സംഘം പാർട്ടി ആഘോഷം തുടങ്ങിയപ്പോൾ തന്നെ അയൽപക്കത്തുള്ള വീടുകളിൽ വരെ അവരുടെ ആഘോഷത്തിമിർപ്പ് എത്തി എന്ന് വേണം കരുതാൻ. തുടർന്ന് ആരോ ഗാർഡയെ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഗാർഡ വീട്ടിലെത്തി എല്ലാവരോടും പിരിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടു. തുടർന്ന് മനസ്സില്ലാമനസ്സോടെ കിട്ടിയ ബിയർ കുപ്പികളും കൈക്കലാക്കി ഓരോരുത്തരായി വീടിനു പുറത്തേക്ക് നടന്നു നീങ്ങി. അങ്ങനെ വൈകിട്ട് ഒരു എട്ടരയോടെ ആ പാർട്ടിക്ക് പര്യസമാപ്തിയായി.



എല്ലാ വാരാന്ത്യങ്ങളിലും പബ്ബിലോ നൈറ്റ് ക്ലബ്ബിലോ ഒരുമിച്ച് കൂടി മദോന്മത്തരാകുകയാണ് സാധാരണ ഐറിഷ് കൗമാരക്കാരുടെ ജീവിത ശൈലി. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം എല്ലാ പബ്ബ്കളും നൈറ്റ് ക്ലബ്ബ്കളും അടഞ്ഞുകിടക്കുന്നതിനാൽ ഇങ്ങനെയുള്ള പാർട്ടികളാണ് ഇപ്പോൾ മിക്കയിടങ്ങളിലും നടക്കുന്നത്. ഇത്തരത്തിലുള്ള പാർട്ടികൾ കോവിഡ് രോഗവ്യാപനത്തിന് സഹായകമാകുകയും അത് രോഗത്തിന്റെ ഒരു രണ്ടാം തരംഗത്തിന് കാരണമാകുകയും ചെയ്യും. 

Video from Irish Post:

Kerala Globe News


Share this