ടിക്കറ്റ് റീഫണ്ട് പ്രശ്നത്തിൽ ഇടപെട്ട് സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ

Share this

വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് അയർലണ്ടിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രശ്നങ്ങളിൽ ഒരു പരിഹാരത്തിന് ശ്രെമിച്ച്‌ പൊതുപ്രവർത്തകനും സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ കൗൺസിലർകൂടിയായ ശ്രീ ബേബി പെരേപ്പാടൻ രംഗത്തെത്തി. ഒട്ടേറെ മലയാളികളാണ് ഈ വിഷയത്തിൽ ഇടപെടണം എന്ന ആവശ്യവുമായി ശ്രീ പെരേപ്പാടനെ സമീപിച്ചത്. അയർലണ്ടിലെ ഇപ്പോഴത്തെ ഭരണകക്ഷികളിൽ ഒന്നായ ഫിനഗേൽ പാർട്ടിയുടെ നേതാവാണ് ശ്രീ ബേബി  പെരേപ്പാടൻ.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇദ്ദേഹം അയർലണ്ടിലെ മുഖ്യ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടുകയും ഇക്കാര്യത്തിൽ ഉചിതമായ ഒരു പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. പ്രമുഖ ഏജൻസിയായ വേൾഡ് ട്രാവൽ സെന്റർ ശ്രീ പെരേപ്പാടന് നൽകിയ മറുപടി ഈ വാർത്തയോടൊപ്പം കാണാം. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഏജൻസികൾ ഒരു ടിക്കറ്റിന് 50 യൂറോ വെച്ച് സർവീസ് ചാർജ്ജ്/ അഡ്മിനിട്രേഷൻ ഫീ ഈടാക്കുവാനുള്ള നീക്കം അയർലണ്ടിൽ വിവാദമായിരുന്നു. ഈ വിഷയം വ്യക്തിപരമായ തലത്തിലേക്ക് വളർത്താതെ രമ്യമായി പരിഹരിക്കുവാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് അയർലണ്ടിലെ ബഹുഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നത്.



പ്രമുഖ ഏജൻസിയായ വേൾഡ് ട്രാവൽ സെന്റർ ശ്രീ പെരേപ്പാടന് നൽകിയ മറുപടി:

Kerala Globe News


Share this