സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിച്ച് ദൈവീക വഴിയിൽ റഷ്യ: 2036 വരെ അധികാരമുറപ്പിച്ച് പുടിൻ

Share this

1993 ന് ശേഷം ആദ്യമായി റഷ്യയിൽ ഒരു ഭരണഘടനാ ഹിതപരിശോധന  ( Referendum ) നടന്നിരിക്കുകയാണ്. പ്രസിഡൻഷ്യൽ കാലാവധി നീട്ടുന്നത് സംബന്ധിച്ചും സ്വവർഗ്ഗ വിവാഹനിരോധനവുമായി ബന്ധപ്പെട്ട ഹിതപരിശോധനയും ഉൾപ്പെടെ ഒട്ടേറെ ഭരണഘടനാ ഭേദദഗതികളാണ് ഈ റഫറണ്ടത്തിലൂടെ പരിശോധിച്ചത്. 78.56% വോട്ടോടെ യെസ് (YES ) പക്ഷം മുന്നിലെത്തിയപ്പോൾ 21.44% വോട്ടുകൾ മാത്രമേ നോ ( NO ) പക്ഷത്തിന് ലഭിച്ചുള്ളൂ. ജനഹിത പരിശോധനയിൽ ഗംഭീര വിജയം നേടിയ പ്രസിഡന്റ് പുടിൻ ഇനി 2036 വരെ അധികാരത്തിൽ തുടരും. സ്വവർഗ്ഗ വിവാഹങ്ങൾക്ക് റഷ്യയിൽ ഇനി നിയമസാധുത ഇല്ലാതാകും. 2024 ൽ പുടിന്റെ കാലാവധി അവസാനിച്ചതിന് ശേഷം രണ്ട് ആറ് വർഷം കൂടി പ്രവർത്തിക്കാൻ ഈ മാറ്റങ്ങൾ അനുവദിക്കുന്നു, മാത്രമല്ല സ്വവർഗ വിവാഹങ്ങൾ നിരോധിക്കുകയും “ദൈവത്തിലുള്ള വിശ്വാസത്തെ ഒരു പ്രധാന മൂല്യമായി” പരാമർശിക്കുകയും അന്താരാഷ്ട നിയമങ്ങളെക്കാളും രാജ്യത്തിന്റെ നിയമങ്ങൾക്കാണ് പ്രാധാന്യമെന്നു ഊന്നിപ്പറയുകയും ചെയ്യുന്നു. ഒരു കാലത്ത് കമ്യൂണിസ്റ്റ് ഭരണത്തിലൂടെ ദൈവവിശ്വാസത്തെ പടികടത്തിയ രാജ്യം ഇന്ന് ദൈവവിശ്വാസം രാജ്യത്തിന്റെ പ്രധാന മൂല്യമാണെന്ന് പറയുമ്പോൾ കൗതുകത്തോടെയാണ് ലോകം ഇത് ശ്രവിക്കുന്നത്.

ഫലം
വോട്ടുകൾ %
 അതെ 57,747,288 78.56%
 ഇല്ല 15,761,978 21.44%



Results by federal subject
2020 Russian constitutional vote map.svg
  Yes     No

Kerala Globe News


Share this