കോവിഡ് കാലത്ത് ലോകത്തെ അത്ഭുതപ്പെടുത്തിയ കലാസൃഷ്ടി: ചിത്രങ്ങൾകൊണ്ടൊരു മഹാചിത്രം.

Share this

യു.കെയിലെ വെൽഷ്സ്വദേശിയായ പോപ് ആർട്ടിസ്റ് നേഥൻ വൈബർൺ അറിയപ്പെടുന്ന ഒരു ചിത്രകലാ വിദഗ്ദ്ധനാണ്. നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളും ആർട്ടും ( Pop Artist ) ചെയ്യുന്ന അപൂർവ്വ പ്രതിഭയാണ് നേഥൻ. എന്നാൽ നേഥൻറെ കലാസൃഷ്ടികളിൽ വെച്ച്  ഏറ്റവും പ്രശസ്തമായ ഒന്ന് പിറന്നത് ഈ കോവിഡ് കാലത്താണ്. അതും കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകരുടെ ആയിരക്കണക്കിന് ചിത്രങ്ങളുപയോഗിച്ച് ഗാലറി ഗ്രിഡ് മാതൃകയിൽ മറ്റൊരു വലിയ ചിത്രം  ( digital mosaic ) സൃഷ്ടിച്ചുകൊണ്ടാണ് നേഥൻ ലോകത്തെ അത്ഭുതപ്പെടുത്തിയത്.ഫേസ് മാസ്കുകൊണ്ടു മുഖം മറച്ചുനിൽക്കുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ ചിത്രം. 



ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ മുമ്പ് സ്രിഷ്ടിച്ചിട്ടുള്ള നേഥൻ യു.കെ.യിലെ ആരോഗ്യപ്രവർത്തകർക്കുള്ള ആദരസൂചകമായാണ് ഇത് സൃഷ്ടിച്ചത്. ഫേസ്ബുക്ക് വഴി ഒരു അഭ്യർത്ഥന നടത്തുകയും ഒട്ടേറെ ആരോഗ്യപ്രവർത്തകർ തങ്ങളുടെ ചിത്രങ്ങൾ നെഥന് നൽകുകയുമായിരുന്നു. ഈ കലാ സൃഷ്ടി പിന്നീട് NHS ഏറ്റെടുക്കുകയും യു.കെ.യിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞുനിന്ന ഈ ചിത്രം ആരോഗ്യപ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. 

Art by Nathan Wyburn



എന്നാൽ ഇതേ മാതൃകയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളുപയോഗിച്ച് മറ്റൊരു കലാസൃഷ്ടിയും മെക്സിക്കോയിൽ നിന്നും എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ആധികാരികത വ്യക്തമല്ല.

 

Kerala Globe News

 

 

 


Share this