വിമാന യാത്രയുമായി ബന്ധപ്പെട്ട് CHANGE.ORG ൽ പരാതി ക്യാമ്പയിനുകളുടെ പ്രളയം.

Share this

പൊതുജനങ്ങളുടെ ക്യാമ്പയിനുകളും ഒപ്പുശേഖരണങ്ങളും ഓൺലൈനിലേക്ക് മാറിയിട്ട് കുറച്ച് കാലങ്ങളായി. കാലിഫോർണിയ ആസ്ഥാനമായുള്ള CHANGE.ORG എന്ന സ്ഥാപനം 2007 ൽ സ്ഥാപിതമായപ്പോൾ ഓൺലൈൻ ക്യാമ്പയിനുകളും ഒപ്പു ശേഖരണവും അന്ന് അത്ര ജനപ്രിയമായിരുന്നില്ല. ഇന്റെർനെറ്റോ സ്മാർട്ട് ഫോണോ വ്യാപകമായി ഇല്ലാതിരുന്ന കാലഘട്ടം. എന്നാൽ പിന്നീട് ഈ സ്ഥാപനത്തിൻറെ വളർച്ച ചരിത്രത്തിന്റെ ഭാഗമായി. ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരുവാൻ ജനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ സ്ഥാനാപനത്തിന്റെ ആത്യന്തിക ലക്ഷ്യം. സാമ്പത്തിക, ക്രിമിനൽ നീതി , മനുഷ്യാവകാശം , വിദ്യാഭ്യാസം , പരിസ്ഥിതി സംരക്ഷണം , മൃഗങ്ങളുടെ അവകാശങ്ങൾ , ആരോഗ്യം , സുസ്ഥിര ഭക്ഷണം എന്നിവയാണ് ചേഞ്ച്.ഓർഗ് അപേക്ഷകളുടെ ജനപ്രിയ വിഷയങ്ങൾ. ബെഞ്ചമിൻ മൈക്കൽ റാട്രെ എന്ന കാലിഫോർണിയാക്കാരൻ രൂപം നൽകിയ ഈ സ്ഥാപനത്തിന് ഇന്ന് 390 ദശലക്ഷം ഉപയോക്താക്കളും 300 ൽ പരം ജീവനക്കാരുമുണ്ട്.



 

യാത്രാനിയന്ത്രണങ്ങൾ മൂലം വിമാനയാത്രകൾ മുടങ്ങുകയും ടിക്കറ്റ് ബുക്കിംഗ് ചെയ്തവരെല്ലാം റീഫണ്ടിനും മറ്റുമായി വിമാന കമ്പനികളെയും ഏജൻസികളെയും സമീപിക്കുകയും അവ യഥാസമയം തീർപ്പാക്കുവാൻ കമ്പനികൾക്ക് കഴിയാതിരിക്കുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് CHANGE.ORG ൽ പരാതി ക്യാമ്പയിനുകൾ ആരംഭിച്ചത്. ചേഞ്ച്.ഓർഗ്എന്ന വെബ്സൈറ്റിൽ എയർ ടിക്കറ്റ് റീഫണ്ട്എന്ന് സെർച്ച് ചെയ്‌താൽ ഇത്തരത്തിലുള്ള നൂറുകണക്കിന് ക്യാമ്പയിനുകൾ കാണാം. 

Kerala Globe-News


Share this