സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക് 2020-21 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മൊത്തനിക്ഷേപത്തിൽ 17 ശതമാനം വർധനവ് രേഖപ്പെടുത്തി. 2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 1,54,938 കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 1,32,537 കോടി രൂപയായിരുന്നു. ട്രഷറി, കോർപ്പറേറ്റ് അല്ലെങ്കിൽ മൊത്ത ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ്, മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലൂടെയാണ് ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്നത്. 2020 മാർച്ച് 31 വരെ 1,263 ശാഖകളും 1,937 എടിഎമ്മുകളും റീസൈക്ലറുകളും ബാങ്കിനുണ്ട്. കണക്കുകൾ പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവിലയിൽ ഉയർച്ച രേഖപ്പെടുത്തി.
Kerala Globe News
Related posts:
ഫ്രാൻസ്സീസ് കൊടുങ്കാറ്റ് രാത്രി 9 മണിയോടെ അയർലണ്ട് തീരത്ത്: 12 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
കോവിഡിനെതിരെ ലോകത്തെ ആദ്യത്തെ വാക്സിൻ കണ്ടെത്തി റഷ്യ: മനുഷ്യനിലെ പരീക്ഷണം വിജയം
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിച്ച് ദൈവീക വഴിയിൽ റഷ്യ: 2036 വരെ അധികാരമുറപ്പിച്ച് പുടിൻ