അയർലണ്ടിലെ കൗണ്ടി ഗാൾവേയിലെ റ്റൂമിൽ മലയാളി ( ലിജു- 53 വയസ്സ് ) നിര്യാതനായി. കേരളത്തിൽ മട്ടാഞ്ചേരി താഴ്ശ്ശേരിൽ കുടുംബാംഗമാണ്. ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുകയും പിന്നീട് അസുഖം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. മറ്റൊരു അസുഖത്തിന് ചികിത്സയിൽ ഇരിക്കെയാണ് കോവിഡ് ബാധിച്ചത്. രോഗം നെഗറ്റീവ് ആയെങ്കിലും മറ്റ് അവയവങ്ങളെ ബാധിച്ചിരുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ഗോൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് നിര്യാതനായത്. ഇദ്ദേഹത്തിന് റ്റൂമിൽ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയും ഒരു മകളുമാണ് ഉള്ളത്.
Kerala Globe News
Related posts:
പാക്കിസ്ഥാന്റെ ദേശീയ എയർലൈൻസിന് (PIA ) യൂറോപ്യൻ യൂണിയൻന്റെ വിലക്ക്
അയർലണ്ടിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കാരൻടൂഹിൽ കീഴടക്കി മലയാളി സാഹസികർ: യൂറോപ്പിലെ ഏറ്റവും ഉയരം ...
ഡ്രോഗിഡാ ഇന്ത്യൻ അസോസിയേഷൻ (DMA) ഭാരവാഹി സിൽവെസ്റ്റർ ജോണിൻറെ മാതാവ് ( ത്രേസ്യാമ്മ ജോൺ-87 ) നിര്യാതയാ...
അയർലണ്ടിൽ നഴ്സായ റീനയ്ക്ക് ഇനി സ്വന്തം പേരിനൊപ്പം ഡോക്ടർ എന്നുകൂടി ചേർക്കാം: നഴ്സിംഗിൽ ഡോക്ടറേറ്റ്...
ബാഹുബലി പിറന്നിട്ട് ഇന്ന് 5 വർഷം: ഓർമ്മപുതുക്കി പ്രഭാസും അനുഷ്കയും