അയർലണ്ട്: ഡബ്ലിനിൽ താമസിക്കുന്ന എല്ലാ വിദേശപൗരന്മാർക്കും ഇനി GNIB/ IRP രജിസ്ട്രേഷൻ പുതുക്കൽ ഓൺലൈൻ ആയി ചെയ്യാം. ഡബ്ലിനിൽ താമസിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരുന്ന സംവിധാനം എല്ലാ വിദേശികൾക്കും ( Dublin area ) എന്ന നിലയിലേക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ആദ്യ രജിസ്‌ട്രേഷൻ ആണെങ്കിൽ അത് നേരിൽ എത്തി തന്നെ നടത്തണം. പുതിയ ഓൺലൈൻ സമ്പ്രദായത്തിൽ, അപേക്ഷകർ അവരുടെ പുതുക്കൽ ഫോം ഓൺലൈനായി പൂരിപ്പിക്കുകയും രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് അടയ്ക്കുകയും തുടർന്ന് അവരുടെ പാസ്‌പോർട്ടും നിലവിലെ ഐറിഷ് റെസിഡൻസ് പെർമിറ്റും (ഐആർപി കാർഡ്)/ അല്ലെങ്കിൽ GNIB CARD തപാൽ വഴി സമർപ്പിക്കുകയും വേണം.
ജൂലൈ 20 ന് വീണ്ടും തുറക്കുന്ന ഓഫീസ് ആദ്യ രജിസ്ട്രേഷൻകാർക്ക് മുൻഗണന നൽകും. രജിസ്‌ട്രേഷൻ പുതുക്കൽ ഓൺലൈനിൽ അപേക്ഷിക്കുവാൻ സാധിക്കാത്തവർ മാത്രം നേരിൽ എത്തുവാനാണ് നിർദ്ദേശം. എന്നാൽ ജൂലൈ 20 വരെയുള്ള ഓൺലൈൻ അപേക്ഷകൾ അടിയന്തര പ്രാധാന്യമുള്ള അപേക്ഷകൾക്കായി നിജപ്പെടുത്തിയിരിക്കുകയാണ്. ഡബ്ലിന് പുറത്തുള്ള വിദേശ പൗരന്മാർ ബന്ധപ്പെട്ട ഗാർഡാ സ്റ്റേഷനിൽ എത്തിവേണം രജിസ്ട്രേഷൻ പുതുക്കൽ നടത്തുവാൻ. ഇത് സംബന്ധിച്ച് വിവരങ്ങൾക്ക് അവരവരുടെ പരിധിയിലുള്ള ഗാർഡ ഇമിഗ്രേഷൻ ഓഫീസറുമായി ബന്ധപ്പെടുക.
ഓൺലൈനായി പുതുക്കുവാൻ ( Persons from Dublin only ): inisonline.jahs.ie
Kerala Globe News