റഷ്യയിലെ ഗമാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ജൂൺ 18 ന് ആരംഭിച്ച ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയത്തിലെത്തി എന്ന് റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം പൂർത്തിയാക്കുന്ന ആദ്യത്തെ രാജ്യമായി റഷ്യ. സർവകലാശാലയിലെ വോളണ്ടിയർമാരിലാണ് പരീക്ഷണം നടന്നത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. ‘ഗവേഷണം പൂർത്തിയായി, വാക്സിൻ സുരക്ഷിതമാണെന്ന് ഇത് തെളിയിച്ചു. ജൂലൈ 15- 20 തീയതികളിലായി വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും.’ എലെന സ്മോലിയാർചക് പറയുന്നു. ഈ കൊവിഡ് വാക്സിൻ എന്നുമുതലാകും വാണിജ്യാടിസ്ഥാനത്തിലേക്കുള്ള ഉൽപാദനത്തിലേക്ക് കടക്കുക എന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും അറിവായിട്ടില്ല.റഷ്യയിൽനിന്നുള്ള വാർത്തകൾ ശരിയാണെങ്കിൽ അത് ലോകത്തിന് വലിയൊരു നേട്ടമാകും.
Kerala Globe News