2019 നവംബർ 1 ന് ശേഷം ജനിച്ച എല്ലാ കുഞ്ഞുങ്ങളുടേയും മാതാപിതാക്കൾക്ക് 3 ആഴ്ച്ചകൂടി അഡിഷണൽ പേരന്റസ് ലീവിന്‌ അർഹത

Share this

അയർലണ്ട്: തിങ്കളാഴ്ച വൈകുന്നേരം നടന്ന മന്ത്രിസഭാനന്തര യോഗത്തിൽ മന്ത്രി (Minister for Children) റോഡറിക് ഒ ഗോർമാൻ പുതുതായി മാതാപിതാക്കൾ ആയ എല്ലാവർക്കും ഒരു സന്തോഷവാർത്തയുമായാണ് എത്തിയത്. ഈ കോവിഡ് കാലഘട്ടത്തിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾക്ക് മൂന്നാഴ്ചകൂടി അഡീഷണൽ പേരെന്റ്സ് ലീവ് എടുക്കുന്നതിനുള്ള അനുമതി നൽകിയതായി മന്ത്രി അറിയിച്ചു. ആഴ്ചയിൽ 245 യൂറോ ശമ്പളത്തോടെ 2019 നവംബർ ഒന്നിന് ശേഷം മാതാപിതാക്കളായ എല്ലാവരും ഇതിന് അർഹരാണെന്ന് മന്ത്രി വെളിപ്പെടുത്തി. എന്നാൽ ഈ സെപ്റ്റംബർ മുതൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. 2021 ലെ ബജറ്റിൽ ഇത് ഉൾപ്പെടുത്തി പാസ്സാക്കിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.  നിലവിൽ മാതാപിതാക്കൾക്ക് രണ്ടുപേർക്കും 22 ആഴ്ച രക്ഷാകർതൃ അവധി ( parental leave ) എടുക്കാം, 2020 സെപ്റ്റംബർ 1 മുതൽ ഇത് 26 ആഴ്ചയായി ഉയരും. 

മാതാപിതാക്കൾക്കായി നിലവിലുള്ള വിവിധ അവധികളെക്കുറിച്ച് താഴെയുള്ള ചാർട്ട് കാണുക.



Kerala Globe News


Share this