മദ്യപിക്കുവാൻ വരുന്നവനോട് വേദമോതിയിട്ട് കാര്യമുണ്ടോ.. ഇല്ലെന്നാണ് യു.കെ.യിലെ ഒരു പബ്ബ് ഉടമ കാണിച്ചുതരുന്നത്. സാമൂഹ്യ അകലം പാലിക്കുവാനൊക്കെ പറഞ്ഞാൽ ചിലപ്പോൾ ആലിംഗനമാവും തിരികെ ലഭിക്കുക. അതും വാരാന്ത്യത്തിൽ ഒഴുകിയെത്തുന്ന നൂറുകണക്കിനാളുകളെ എത്രെയെന്നു കണ്ടാണ് നിയന്ത്രിക്കുക. ഇങ്ങനെ കുഴങ്ങിയ യു.കെ യിലെ ഈ പബ്ബ് ഉടമയുടെ മനസ്സിൽ ഒരു ഗംഭീര ആശയമാണ് ഉടലെടുത്തത്. തന്റെ പബ്ബിന്റെ ഉള്ളിൽ തലങ്ങും വിലങ്ങും കറന്റ് കമ്പികൾ സ്ഥാപിച്ച് വരുന്നവരുടെ സാമൂഹ്യ അകലം ഉറപ്പാക്കുക. ഷോക്കടിക്കുമെന്ന് പേടിച്ച് ആരും നിയന്ത്രണ രേഖകൾ ലംഘിക്കില്ലല്ലോ. എന്നാൽ ഈ കറന്റ് കമ്പികളിൽ കറന്റ് ഉണ്ടോ എന്ന ചോദ്യത്തിന് ഉടമയുടെ മറുപടി ഇതായിരുന്നു. ” വരൂ. വന്ന് അനുഭവിച്ച് അറിയൂ ” എന്ന്. യു.കെ യിലെ പെൻസെയിൻസിൽ സ്റ്റാർ ഇൻ എന്ന കൊച്ചു പബ്ബിലാണ് ഉടമയായ ജോണി മാക്ഫെഡൻ ഈ പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാൽ മദ്യം നന്നായി അകത്തുചെന്ന് മത്തുപിടിച്ച ഒരാൾക്ക് കറന്റ് കമ്പിയൊക്കെ മനസ്സിലാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Kerala Globe News