ഭൂമിയിലെ മാലാഖാമാർക്ക് ഹൃദയംതൊടുന്ന വാക്കുകൾ നൽകി അമിതാഭ് ബച്ചൻ

Share this

കോവിഡിന് തൂപ്പുകാരനെന്നോ പ്രധാനമന്ത്രിയെന്നോ ഉള്ള വ്യത്യാസമില്ല. ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ആർക്കും കോവിഡ് വരാം എന്ന ഭീതിയിലാണ് ജനങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇന്ത്യയിലെ ഗ്ലാമർ ലോകത്തെ മിക്ക താരങ്ങളും താമസിക്കുന്നത് മുംബൈയിൽ ആണ്. ദിനംപ്രതി ആശങ്കാജനകമായ വാർത്തകളാണ് മുംബൈയിൽ നിന്നും പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഒരു  വാർത്തയായിരുന്നു അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചു എന്നുള്ളത്. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ , കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കാണ് കോവിഡ്  രോഗം സ്ഥിരീകരിച്ചത്. ഇതിൽ അമിതാഭിനെയും അഭിഷേകിനെയും ആശുപത്രിയിലാക്കുകയും ഐശ്വര്യാ റായിയെയും ആരാധ്യയെയും ഹോം ക്വാറൻറ്റയിനിലും വിട്ടിരിക്കുകയാണ്.



 

ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അമിതാഭ് ബച്ചൻ ആശുപത്രിയിൽ നിന്നും തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ നേഴ്സ്മാരെക്കുറിച്ച് നല്ല ചില വാക്കുകൾ കുറിച്ചിരിക്കുകയാണ്. അതിൽ COVID-19 സൃഷ്ടിച്ച അഭൂതപൂർവമായ സാഹചര്യങ്ങളിൽ പോലും ചുമതലകൾ നിർവഹിക്കുന്നതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലാത്ത എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി അർപ്പിച്ചു.  തുടക്കത്തിൽ ഹിന്ദിയിൽ  എഴുതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്താണ് അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹം എഴുതുന്നു;

श्वेत वर्ण आभूषण- വെണ്മയാർന്ന തൂവെള്ളവസ്ത്രമണിഞ്ഞ…
सेवा भाव समर्पण- സദാ സേവന സന്നദ്ധരായി…
ईश्वर रूपी देवता ये- ദൈവിക അവതാരങ്ങളെപോലെ…
पीड़ितों के संबल ये- ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി…
स्वयं को मिटा दिया- അഹംഭാവങ്ങളൊന്നുമില്ലാതെ….
गले हमें लगा लिया- ഞങ്ങളെ ആലിംഗനം ചെയ്തുകൊണ്ട്…
पूजा दर्शन के स्थान ये- ആരാധനാപാത്രങ്ങളായി…
परचम इंसानियत के- മനുഷ്യത്ത്വത്തിന്റെ പതാകയുമേന്തി…



pristine white their layered dress; dedicated to serve they be; god-like incarnations they; companions of the sufferer they; erased they their ego have; to us, they have embraced in care; they be the divine destination; they fly the flags of humanity …

Kerala Globe News

 


Share this

Leave a Reply

Your email address will not be published. Required fields are marked *