അയർലണ്ടിലെ മോട്ടോർവേകളിലെ കൂടിയ വേഗത നിരക്ക് 120 കി.മീ. എന്നത് 110 കി.മീ. ആയി കുറയ്ക്കുവാൻ ഗ്രീൻ പാർട്ടിയുടെ ശ്രമം. ഭരണ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി ഇങ്ങനൊരു ആലോചന ഗവൺമെന്റിന്റെ മുൻപിൽ വെയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്രീൻ പാർട്ടി നേതാവായ ഇമോൺ റയാൻ ആണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി. ഇത് നടപ്പായാൽ വാഹനങ്ങളിലെ കാർബൺ പുറംതള്ളൽ കുറയുമെന്നാണ് ഗ്രീൻ പാർട്ടി വാദം. ഇത് യാത്രാ സമയം വർദ്ധിപ്പിക്കുമെങ്കിലും ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്ന മൂന്നിലൊന്ന് വാഹനങ്ങളിലെയും ഇന്ധന ഉപഭോഗം മെച്ചപ്പെടുത്തുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
Kerala Globe News
Related posts:
പ്രൈമറി സ്കൂളുകൾ മാർച്ച് 1 നും, മാർച്ച് 15 നുമായി രണ്ടു ഘട്ടങ്ങളായി തുറക്കും: മെയ് ആദ്യവാരം വരെ ലെവൽ...
മാമ്മോദീസ്സയെ തുടർന്ന് കുഞ്ഞിന്റെ മരണം: ഓര്ത്തഡോക്സ് സഭയ്ക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം
കോവിഡ് കാലത്തെ ആരോഗ്യ ചിന്തകൾ: അനൂപ് ജോസഫ്
റീഫണ്ടിങ്ങ് - ഒരു വിചിന്തനം
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം