കോവിഡ് മഹാമാരിമൂലം തകർച്ചയുടെ വക്കിലെത്തിയിരിക്കുന്ന സാമ്പത്തികരംഗത്തിന് ഉത്തേജനം നൽകികൊണ്ട് 5 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. അടുത്ത ആറു മാസത്തേയ്ക്ക് നികുതി (വാറ്റ്) നിരക്ക് 23 ശതമാനത്തിൽ നിന്നും 21 ശതമാനമായി കുറയ്ക്കും. 2 ശതമാനത്തിന്റെ കുറവാണ് നികുതി ഇനത്തിൽ വരിക. ഈ വർഷം സെപ്റ്റംബർ മുതൽ 2021 ഫെബ്രുവരി വരെ നികുതി കുറയ്ക്കും.
അവധിക്കാല ചെലവ് പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേ ആൻഡ് സ്‌പെൻഡ് ഇൻസെന്റീവ് ഈ ഒക്ടോബറിനും അടുത്ത ഏപ്രിലിനുമിടയിൽ ഹോട്ടലുകളിൽ 625 യൂറോ വരെ ചെലവഴിക്കുമ്പോൾ 125 യൂറോ ടാക്സ് ക്രെഡിറ്റ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.
പാൻഡെമിക് തൊഴിലില്ലായ്മ വേതനം അടുത്ത ഏപ്രിൽ വരെ നീട്ടും. എന്നാൽ ഈ സെപ്തംബർ മുതൽ നിരക്കുകളിൽ മാറ്റം വരും. പുതുക്കിയ നിരക്കുകൾ കൂടിയ തുക ആഴ്ചയിൽ 300 യൂറോ, മിഡിൽ റേറ്റ് 250 യൂറോ, അടിസ്ഥാന നിരക്ക് ആഴ്ചയിൽ 203 യൂറോ എന്നിങ്ങനെ ക്രമപ്പെടുത്തും.
Kerala Globe News