അയർലണ്ടിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഇരയായ കുടുംബം സാമ്പത്തിക ക്ലേശത്തിൽ

Share this

അയർലൻഡ് തട്ടിപ്പുകാരുടെ താവളമാകുകയാണോ? നഴ്സിംഗ് റിക്രൂട്മെന്റ് മേഖലയിലെ മറ്റൊരു തട്ടിപ്പുകൂടി വെളിയിൽ വരുവാൻ ഒരുങ്ങുന്നു. അയർലണ്ടിലെ ഒരു മലയാളി തട്ടിപ്പ് നടത്തി സുഖമായി വാഴുകയാണെന്നു വെളിപ്പെടുത്തി കൗൺസിലർ ബേബി പേരേപ്പാടൻ രംഗത്തെത്തിയിരിക്കുകയാണ്. തട്ടിപ്പിനിരയായ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്ന് അദ്ദേഹം പറയുന്നു. പേരേപ്പാടന്റെ പോസ്റ്റിലേക്ക്:

‘2016 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ 65252 യൂറോയാണ് ജോലി വാഗ്ദാനം ചെയ്‌ത്‌ ഒരു നഴ്സിൽ നിന്നും ഈ പ്രതി ചതിവിൽ പണം തട്ടിയെടുത്തത്. അയർലണ്ടിലെ ഡബ്ലിനിൽ ആഡംസ്‌ടൗൺ മേഖലയിൽ താമസിച്ചു വരുന്ന ഈയാൾ അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് മൊത്തമായും അപമാനമാണ്. ഈ തട്ടിപ്പിന് വിധേയമായ മലയാളി നഴ്സും കുടുംബവും ഇന്ന് ആത്മഹത്യയുടെ വക്കത്താണ്. പ്രശ്ന പരിഹാരത്തിനായി പല വട്ടം ശ്രമിച്ചപ്പോഴും നിയമങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണ് പ്രതിയായ ഈയാൾക്കുള്ളത്.



ഈയാൾക്കെതിരായ ശക്തമായ പ്രതിഷേധവും പ്രതികരണങ്ങളും അയർലണ്ടിലെ പല കോണുകളിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പിന് വിധേയമായ കുടുംബത്തിന്റെ അവസ്ഥ ഇന്ന് അയർലണ്ടിൽ പരിതാപകരമായ ഈ ഘട്ടത്തിൽ പരിഹാരത്തിലേക്കു എത്തുവാനുള്ള പ്രാരംഭനടപടിയായി ഉടനടി പ്രതിഷേധം സംഘടിപ്പിക്കുന്നതാണ്. ഈ വാർത്ത പ്രവാസികളായ അയർലണ്ടിലെ മലയാളികൾക്ക് ഒരു ചൂണ്ടുപാലകയാണ്. ആയതിനാൽ ഈ ദാരുണ സംഭവം ഷെയർ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പ്രതിഷേധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.’

കൗൺസിലർ ബേബി പേരേപ്പാടൻ 

Kerala Globe News


Share this