ദുബായിയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം കരിപ്പൂർ വിമാനതാവളത്തിന്റെ റൺവെയിൽ നിന്നും തെന്നിമാറി അടുത്തുള്ള ഒരു താഴ്ച്ചയിലേക്ക് പതിച്ച് രണ്ടായി പിളർന്നു. കനത്ത മഴമൂലമുണ്ടായ തെന്നലാണ് അപകട കാരണമെന്ന് കരുതുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ 17 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് ഇനിയും ഉയർന്നേക്കാം.191 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 40 യാത്രക്കാർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിലർക്ക് ഗുരുതര പരിക്കുള്ളതായി പറയപ്പെടുന്നു. രണ്ടു ദിവസമായി കനത്ത മഴയാണ് കേരളത്തിൽ പെയ്യുന്നത്. ശക്തമായ മഴമൂലം സംഭവിച്ച മൂന്നാർ ദുരന്തത്തിന് തൊട്ടുപുറകേയാണ് അടുത്ത അപകടവും സംഭവിച്ചിരിക്കുന്നത്.
വിമാനത്തിലെ യാത്രക്കാരുടെ പട്ടിക:
ലിങ്കിൽ ക്ലിക്ക് Karippur-Airport-Accident-Passenger-List ചെയ്യുക.
വിമാനത്താവളത്തിലെ കൺട്രോൾ റൂം നമ്പർ: 0483 2719493
ഹെൽപ് ലൈൻ നമ്പർ: 0495 – 2376901
Kerala Globe News