അയർലണ്ടിൽ കോവിഡ് കേസുകൾ ഉയരുന്നു: വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗവൺമെന്റ്

Share this

ഒരാഴ്ചക്കിടയിൽ ഇത് രണ്ടാം തവണ ഇരുന്നൂറോളം കോവിഡ് പോസിറ്റിവ് കേസുകൾ ഉണ്ടായതോടെ മുൻപ് നിയന്ത്രണങ്ങൾക്ക് നൽകിയിരുന്ന പല ഇളവുകളും ഗവണ്മെന്റ് പിൻവലിച്ചിരിക്കുകയാണ്. സാമൂഹ്യ ഒത്തുചേരലുകൾ നിയന്ത്രിക്കുവാൻ ഗാർഡയ്ക്ക് പ്രത്യേക അധികാരം നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചു. എല്ലാ ഔട്ട്ഡോർ പരിപാടികളും 200 ൽ നിന്നും 15 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. വീടുകളിൽ എല്ലാ ഇൻഡോർ ഒത്തുചേരലുകളും 6  പേർക്ക് മാത്രമായി ചുരുക്കി. എന്നാൽ മതചടങ്ങുകൾ, വിവാഹം, ഷോപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. സെപ്റ്റംബർ 13 വരെ ഈ നിയന്ത്രങ്ങൾ തുടരും.



അയർലണ്ടിൽ ഇന്ന് 190 പേർക്കാണ് കോവിഡ് പോസിറ്റിവ് ആയി കണ്ടെത്തിയിരിക്കുന്നത്.75% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്. പൊതുഗതാഗതം കഴിവതും ഒഴിവാക്കുവാനും വർക്ക് ഫ്രം ഹോം തുടരുവാനും സർക്കാർ നിർദേശിക്കുന്നു. രാജ്യത്ത് ഈ മാസാവസാനം സ്കൂളുകൾ തുറക്കുന്ന തീരുമാനവുമായി ഗവൺമെന്റ് മുൻപോട്ട് പോവുകയാണ്. എന്നാൽ കേസുകൾ ഇനിയും ഉയർന്നാൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കാം.

Kerala Globe News


Share this