അടുത്തയാഴ്ച്ച രാജ്യത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിക്കാനിരിക്കെ കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുന്നു എന്ന ആരോപണവുമായി നിരവധിയാളുകൾ രംഗത്തെത്തി. അയർലണ്ടിൽ സാമൂഹ്യ രംഗത്ത് ഇപ്പോഴും കോവിഡിനെതിരായി ശക്തമായ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എങ്ങനെ സുരക്ഷിതമാകും എന്നാണ് സമൂഹം ചോദിക്കുന്നത്. കോർക്കിൽ സന്ദർശനം നടത്തുകയായിരുന്ന ടീഷേക് മൈക്കിൾ മാർട്ടിനും ഇത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടിവന്നു. ഡബ്ലിനിൽ നിന്നുള്ള സ്കൂൾ ടീച്ചർ കേയ് ആണ് ടീഷേക്കിനെ വെള്ളം കുടിപ്പിച്ചത്.
30 കുട്ടികളടങ്ങുന്ന തന്റെ ക്ലാസ്സിലേക്ക് എന്ത് ധൈര്യത്തിലാണ് പോകുവാൻ സാധിക്കുന്നത് എന്നാണു കെയ് ചോദിക്കുന്നത്. ഇത്രയും കുട്ടികൾക്ക് സാമൂഹ്യ അകലം എങ്ങനെ സാധ്യമാകും. ഒരു കുട്ടിക്ക് വൈറസ് ബാധിച്ചാൽ മറ്റു കുട്ടികൾക്കും അധ്യാപകർക്കും വീട്ടിലെ മാതാപിതാക്കൾക്കും സമൂഹത്തിലും അത് ബാധിക്കേല്ലേ എന്ന ചോദ്യത്തിന് മുൻപിൽ കൈകൾ തിരുമ്മി അസ്വസ്ഥനായി നിൽക്കുന്ന ടീഷേക്കിനെയാണ് കാണുവാൻ കഴിഞ്ഞതെന്ന് വിർജിൻ മീഡിയ ലേഖകൻ റിച്ചാർഡ് ചേമ്പേഴ്സ് വീഡിയോ സഹിതം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യം കൂടി പരിഗണിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് ടീഷേക് പറഞ്ഞു.
Breaking: Taoiseach reprimanded by Dublin schoolteacher over what she describes as “criminal” “unsafe” plans for school reopenings.@VirginMediaNews pic.twitter.com/aSJUJEW1wD
— Richard Chambers (@newschambers) August 20, 2020
Kerala Globe News