ബാങ്കിങ് ആൻഡ് പെയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജൂലൈ മാസം മോർട്ഗേജ് അപ്രൂവുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജൂൺ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ ഭവന വായ്പാകൾക്കാണ് അംഗീകാരം ലഭിച്ചത്.
2020 ജൂലൈയിൽ മൊത്തം 3,397 മോർട്ട്ഗേജുകൾ അംഗീകരിച്ചു. ഇതിൽ 1,883 മോർട്ട്ഗേജുകൾ ആദ്യമായി വീട് വാങ്ങുന്നവർക്ക് ആണ് ലഭിച്ചത്. (മൊത്തം വോളിയത്തിന്റെ 55%).
അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം പ്രതിമാസം 50.1 ശതമാനം ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 33.8 ശതമാനം കുറവുണ്ടായി.
2020 ജൂലൈയിൽ അംഗീകരിച്ച മോർട്ട്ഗേജുകളുടെ മൂല്യം 811 മില്യൺ ഡോളറാണ് – അതിൽ ഫസ്റ്റ് ടൈം ബയേർഴ്സ് 462 മില്യൺ ഡോളർ (57%), മറ്റുള്ളവർ 196 ദശലക്ഷം ഡോളർ (24%). മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം പ്രതിമാസം 51.2% ഉയർന്നുവെങ്കിലും വർഷം തോറും 30.2% കുറഞ്ഞുതായാണ് കണക്കുകൾ കാണിക്കുന്നത്.
Kerala Globe News