ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായി മാറുയിരിക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഒരു ചലഞ്ചുമായി വാട്ടർഫോർഡ് മലയാളികളുടെ പക്കലേക്ക് എത്തുകയാണ്. സെപ്റ്റംബർ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ആശയത്തിൽ സെപ്റ്റംബർ മാസം 100 കിലോമീറ്റർ ഓട്ടം /നടത്തം അല്ലെങ്കിൽ അതോടൊപ്പം തന്നെ 400കിലോമീറ്റർ സൈക്ലിംഗ്. രണ്ട് ഇനങ്ങളും വെവ്വേറെയാണ് നടത്തുന്നത്. ഇതിനായി രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതും തിങ്കളാഴ്ച ചലഞ്ച് ആരംഭിക്കുന്നതുമായിരിക്കും. സ്ത്രീ പുരുഷ ഭേദമില്ലാതെ, പ്രായ ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാൻ താല്പര്യമുള്ളവർ കോർഡിനേറ്റേഴ്സുമായി അവരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
Shiju Sasthamkunnel- 0872745790
Santy Joseph- 0899723000
Anoop John- 0872658072
Kerala Globe News