ഡബ്ലിൻ മേഖലയിൽ രണ്ടാഴ്‌ച്ച കൂടുമ്പോൾ ഇരട്ടിയായി കോവിഡ് കേസുകൾ: എല്ലാം ജനങ്ങളുടെ കൈയ്യിലെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ

Share this

ഡബ്ലിൻ: അയർലണ്ടിൽ പൊതുവെ കോവിഡ് കേസുകൾ ഉയരുകയാണെങ്കിലും തലസ്ഥാന നഗരമായ ഡബ്ലിനിൽ അത് ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും ഇരട്ടിയായി വർദ്ധിക്കുന്നതായി ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ വെളിപ്പെടുത്തി. പൊതുജനങ്ങളുടെ പെരുമാറ്റത്തിൽ അടിയന്തര മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഡോ. റൊണാൻ ഗ്ലിൻ മുന്നറിയിപ്പ് നൽകി.  കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) ഇന്ന് മീറ്റിങ് ചേരുകയാണ്.



സാമൂഹ്യ സമ്പർക്കങ്ങൾ കഴിവതും ഒഴിവാക്കുവാൻ ആവശ്യപ്പെടുകയാണ് ഡോ. റൊണാൻ ഗ്ലിൻ. ഇത് കൂടുതൽ വഷളാകുന്നത് തടയേണ്ടത് വ്യക്തികളുടെയും കുടുംബങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും ഉത്തരവാദിത്തമാണ്.  ഗാർഹിക ഒത്തുചേരലുകൾ, കമ്മ്യൂണിയൻ പാർട്ടികൾ, മാമ്മോദീസാ പാർട്ടികൾ , മറ്റ് കുടുംബ ഇവന്റുകൾ – സാധ്യമെങ്കിൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവ നിർത്തേണ്ടതുണ്ട്, ഡോ. ഗ്ലിൻ പറഞ്ഞു.



54 സ്കൂളുകളിൽ ഇതിനകം തന്നെ കോവിഡ് കണ്ടെത്തിയിട്ടുണ്ട്. മിക്ക കേസുകളും കമ്മ്യൂണിറ്റിയിൽ നിന്ന് പകർന്നതാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ദേശീയതലത്തിൽ കേസുകളുടെ എണ്ണം കൂടാൻ ഡബ്ലിനാണ് കാരണമായതെന്ന് NPHET പറഞ്ഞു. ഡബ്ലിനിലും ലീമെറിക്കിലും അതിവേഗമാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് കണക്കുകൾ കാണിക്കുന്നു.

How COVID-19 is spreading

Transmission classification %
Community transmission 30.3
Close contact with confirmed case 66.5
Travel abroad 2.5
Unknown 0.9

*All statistics measured at midnight on Monday 7 September.



Kerala Globe News

 


Share this