NMBI ELECTION – അറിയേണ്ടത് എന്തെല്ലാം? ചരിത്ര വിജയം തേടി രണ്ട് മലയാളികൾ

Share this

നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലൻഡ് ( NMBI ) അവരുടെ ബോർഡിലേക്കുള്ള മൂന്ന് ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 15 മുതൽ സെപ്‌റ്റംബർ 23  വരെ അംഗങ്ങൾക്കിടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണ്. ഇതിനായുള്ള നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി കഴിഞ്ഞ ഓഗസ്റ്റ് 10 ആയിരുന്നു. ഓൺലൈൻ വോട്ടിംഗിനായുള്ള വോട്ടർ സെക്യൂരിറ്റി കോഡ് ഇതിനകം തന്നെ എല്ലാ അംഗങ്ങൾക്കും പോസ്റ്റൽ ആയി അയച്ചുകഴിഞ്ഞു. ഇനിയും ഇത് ലഭിക്കാത്തവർക്ക് സെപ്റ്റംബർ 15 നുള്ളിൽ ലഭിച്ചില്ലെങ്കിൽ election@nmbi.ie എന്ന ഇമെയിലിൽ നിങ്ങളുടെ പിൻ നമ്പർ സഹിതം ബന്ധപ്പെടുക. വോട്ടിംഗിനുള്ള ലിങ്ക് സെപ്റ്റംബർ 15 ന് NMBI വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും.



ഇത്തവണത്തെ ഇലക്ഷനിൽ രണ്ട് മലയാളികൾ കൂടി മത്സരിക്കുന്നു എന്നതാണ് ഐറിഷ് മലയാളികളുടെ ഇടയിൽ ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഔർ ലേഡി ഹോസ്പിറ്റൽ നാവനിൽ  ( Previously St. James Hospital, Dublin ) സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ജോസഫ് ഷാൽബിൻ കല്ലറക്കൽ, സെന്റ് വിൻസെന്റ്‌സ് ഹോസ്പിറ്റൽ ഡബ്ലിനിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന രാജിമോൾ കെ. മനോജ് എന്നിവരാണ് NMBI ബോർഡിലേക്ക് മത്സരിക്കുന്ന മലയാളികൾ. മൊത്തം മൂന്ന് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാറ്റഗറി 1 ലേക്കാണ് ഇരുവരും മത്സരിക്കുന്നത്. നാല് മത്സരാർത്ഥികളുള്ള വിഭാഗത്തിൽ കൂടുതൽ വോട്ടു നേടുന്ന ഒരാളെ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കും. മൂന്ന് വിഭാഗങ്ങളിലായി 9 പേരാണ് മത്സര രംഗത്തുള്ളത്. മത്സരാർഥികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. താഴെയുള്ള ലിങ്കിലൂടെ ഇവരുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിയും.



Kerala Globe News

 


Share this