അയർലണ്ടിലെ കോവിഡ് -19 പോസിറ്റീവ് കേസുകൾക്കുള്ള സ്വയം ഒറ്റപ്പെടലിന്റെ ( Self Isolation ) കാലാവധി 14 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചിരിക്കുന്നു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെയും ആഗോളതലത്തിലുള്ള വിവിധ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് NPHET ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് ആക്റ്റിംഗ് ചീഫ് മെഡിക്കൽ ഓഫിസർ ഡോക്ടർ റോണൻ ഗ്ലിൻ പറഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ജി.പി. മാർക്ക് നൽകി കഴിഞ്ഞു. എന്നാൽ ഈ പത്ത് ദിവസത്തിൽ അവസാന അഞ്ചു ദിവസം പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം. ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഈ 10 ദിവസത്തെ കണക്ക് ബാധകമല്ല.
കോവിഡ് പോസിറ്റീവ് രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 14 ദിവസത്തെ നിലവിലുള്ള സെൽഫ് ഐസലേഷൻ തുടരണം. ഇന്ന് 208 പോസിറ്റിവ് കേസുകളാണ് അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Kerala Globe News