ഡബ്ലിൻ ലെവൽ 3 യിലേക്ക് എത്തി: ഇനി മൂന്നാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം: എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം?

Share this

കോവിഡ് നിയന്ത്രണങ്ങളുടെ പുതിയ മാനദണ്ഡമായ 5 തലങ്ങളുള്ള റിസ്‌ക് റാങ്കിങ് സംവിധാനത്തിൽ ഡബ്ലിൻ നഗരം ലെവൽ 3 യിലേക്ക് എത്തിയിരിക്കുകയാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ കോവിഡ് റീപ്രൊഡക്ഷൻ റേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഡബ്ലിൻ ലെവൽ 3 യിൽ എത്തിയതായി NPHET അറിയിച്ചിരിക്കുന്നത്. NPHET സമർപ്പിച്ച മുഴുവൻ നിർദേശങ്ങളും ഇന്ന് വൈകിട്ട് ചേർന്ന മന്തിസഭ ഇത് അംഗീകരിച്ചിരിക്കുകയാണ്. ഇതുപ്രകാരം ഇന്ന്അർദ്ധരാത്രി മുതൽ അടുത്ത മൂന്നാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ വരിക.

ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് അവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾ ഡബ്ലിൻ വിടുകയോ പ്രവേശിക്കുകയോ ചെയ്യരുത്.

റെസ്റ്റോറന്റുകളിലും മറ്റും നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളോടുകൂടിയ ഇൻഡോർ ഡൈനിംഗ് നിരോധിച്ചിരിക്കുന്നു.

സ്കൂളുകൾ കൂടുതൽ സുരക്ഷാമാർഗ്ഗങ്ങളോടെ തുറന്നുതന്നെ പ്രവർത്തിക്കും.



വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി നിജപ്പെടുത്തി. 

എല്ലാ ചർച്ച് / മതപരമായ സേവനങ്ങളും ഓൺലൈനിലേക്ക് മാറണം. അതേസമയം ആരാധനാലയങ്ങൾ സ്വകാര്യ പ്രാർത്ഥനയ്ക്കായി തുറന്നിരിക്കും.

ശവസംസ്കാര ചടങ്ങുകളിൽ 25 പേർക്ക് വരെ പങ്കെടുക്കാം.

കുടുംബ സൗഹൃദ ഒത്തുചേരലുകൾ മറ്റൊരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുത്തി.

Level 3 യുടെ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: LEVEL 3 



Kerala Globe News

 

 


Share this