NMBI ELECTION: വോട്ടിംഗ് ഇനി മൂന്നു ദിവസം കൂടി മാത്രം: വിജയപ്രതീക്ഷയോടെ ജോസഫ് ഷാൽബിൻ

Share this

അയർലൻഡ് നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡിലേക്ക് സെപ്‌റ്റംബർ 15  ന് ആരംഭിച്ച വോട്ടിംഗ് 23 ആം തിയതി ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ഐറിഷ് മലയാളികൾക്ക് പ്രിയങ്കരനായ ജോസഫ് ഷെൽബിൻ കല്ലറക്കൽ. ഇക്കുറി മത്സര രംഗത്തുള്ള രണ്ട് മലയാളികളും ശക്തമായ പ്രചാരണം തുടരുകയാണ്. മൂന്നു ക്യാറ്റഗറികളിലായി മത്സരരംഗത്തുള്ള 9 പേരിൽ ഒരേയൊരു പുരുഷ മത്സരാർഥിയാണ് ജോസഫ് ഷാൽബിൻ.

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഉള്ള നഴ്സുമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലണ്ടില്‍ ജോലിയ്ക്ക് പ്രവേശിക്കുന്ന നഴ്‌സുമാര്‍ക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കാമ്പയിന്‍ ആരംഭിച്ച് വെറും ആറു മാസങ്ങള്‍ക്കുള്ളില്‍ ഈ ആവശ്യം സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച ധീര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഷാല്‍ബിന്‍ ജോസഫ് അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളാണ് നേടിക്കൊടുത്തത്.



2015 മുതല്‍ നിലവില്‍ വന്ന ജനറല്‍ വര്‍ക്ക്പെര്‍മിറ്റ്, ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് എന്നീ വേര്‍ത്തിരിവിനെതിരെ സജീവമായി പ്രതീകരിച്ച്,സര്‍ക്കാരിന്റെ എല്ലാ തലങ്ങളില്‍ കൂടിയും, പോളിസി മാറ്റാനും,അങ്ങനെ നിയമ നിര്‍മ്മാണമൊരുക്കാനും, നേതൃത്വം വഹിക്കാന്‍ ഷാല്‍ബിനായി.

നാല് കൊല്ലക്കാലം ജനറല്‍ നഴ്സുമാര്‍ അയര്‍ലണ്ടില്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതത്തില്‍ നിന്നും സ്വപ്‌നതുല്യമായ മോചനം നേടി കൊടുക്കാനായതിന്റെ കരുത്തുമാണ് ഷാല്‍ബിന്‍ ജോസഫ് നഴ്സിംഗ്ബോര്‍ഡിലേക്ക് അവസരം തേടുന്നത്.

ജനറല്‍ നഴ്സുമാര്‍ക്ക് തുല്യ അവസരം നേടിക്കൊടുത്ത നിയമനിര്‍മാണത്തിന് വേണ്ടി അയര്‍ലണ്ടിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും,അമ്പതോളം ടി ഡി മാരെയും നേരില്‍ കണ്ടാണ് ഷാല്‍ബിന്‍ പിന്തുണ നേടിയത്. സെന്റ് ജെയിംസസിലെ ജോലിയ്ക്കിടയില്‍ ഒരൊറ്റ അവധി ദിവസം പോലും സ്വന്തം കാര്യത്തിന് ചിലവഴിക്കാതെയായിരുന്നു ഷാല്‍ബിന്റെ ഓട്ടം.

2019 ജനുവരിയില്‍ ആരംഭിച്ച പോരാട്ടം ആറ് മാസത്തിനുള്ളില്‍ ഫലം കണ്ടു. സാധാരണയായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ‘നയ അവലോകനം’ ആറു മാസത്തിനുള്ളില്‍ ഒരിക്കല്‍ കൂടി നടത്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഷാല്‍ബിന്റെ നേതൃത്വത്തിലുള്ള നാനൂറോളം വരുന്ന ഗ്രൂപ്പിന്റെ വിജയമായിരുന്നു.അര്‍പ്പണ ബുദ്ധിയോടെ ,മലയാളി സമൂഹം ഒന്നിച്ചു നേടിയ അയര്‍ലണ്ടിലെ ആദ്യ നേട്ടം എന്ന് ഇതിനെ വിശേഷിപ്പിക്കാം.



പിന്നീടുള്ള മൂന്നു മാസങ്ങള്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലും,ഐറിഷ് പാര്‍ലമെന്റിലും നയമാറ്റത്തിനായുള്ള വഴിയൊരുക്കാന്‍ എണ്ണയിട്ട തന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ ഷാല്‍ബിനും ,സംഘത്തിനുമായി.ഇതിന്റെ ഫലമായി നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലെ ആറായിരത്തോളം നഴ്സുമാര്‍ക്കാണ് നിയമ ഭേദഗതിയുടെ ഗുണം ലഭിച്ചത്.ഡബ്ലിന്‍ സെന്റ് ജെയിംസസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്ന് നാവന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി അടുത്തയിടെയാണ് ജോസഫ് ഷാല്‍ബിന്‍ സ്ഥലം മാറിയത്.

അയര്‍ലണ്ടില്‍ എത്തിയ നാള്‍ മുതല്‍ തൊഴില്‍ മേഖലയിലുള്ള മുഴുവന്‍ സഹപ്രവര്‍ത്തകരുടെയും ക്ഷേമം ഉറപ്പുവരുത്താനായുള്ള ജാഗ്രത തുടരുന്ന ഷാല്‍ബിന് അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഉറച്ച ബോധ്യമുണ്ട്.



നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ,തൊഴില്‍ മേഖലയില്‍ വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍ വരെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവയാണ് .പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സാംസ്‌കാരികമായ വ്യത്യസ്ത പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ വിദേശ നഴ്സുമാര്‍ ഒറ്റപ്പെടുന്ന അവസ്ഥ പരിഹരിക്കപ്പെടണം.

CLICK HERE TO VOTE NOW:

 

 

കേരളാ ഗ്ലോബ് ന്യൂസ് 


Share this