കോവിഡ് രണ്ടാം തരംഗം: കൂടുതൽ കൗണ്ടികളിൽ ലോക്ക് ഡൗൺ സാധ്യത: ഇന്ന് 430 പുതിയ കേസുകൾ: റിസ്‌ക് ഗ്രൂപ്പിൽപെട്ടവർക്ക് സൗജന്യ ഫ്‌ളൂ വാക്‌സിൻ

Share this

കഴിഞ്ഞ ഏപ്രിൽ മാസത്തിന് ശേഷം ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ രേഖപ്പെടുത്തി അയർലണ്ട്. ഇന്ന് 430 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 212 കേസുകൾ ഡബ്ലിനിലും, 54 കോർക്കിലും, 23 ഡൊനെഗലിലും, 23 ഗാൽവേയിലും, 16 ലോത്തിലും, മോണഘനിൽ 15 ഉം, ക്ലെയറിൽ 12 ഉം, മീത്തിൽ 9,  കവാനിലും 8, റോസ്‌കോമോണിൽ  7,  വിക്ലോയിൽ 6 കേസുകളുമാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

ലിമെറിക്കിൽ 5, കിൽ‌ഡെയറിൽ 5, ടിപ്പററിയിൽ 9, ബാക്കി 23 കേസുകൾ മറ്റ് കൗണ്ടികളിലായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോർക്ക്, ഗാൾവേ തുടങ്ങിയ കൗണ്ടികളിൽ കൂടുതൽ നിയന്ത്രങ്ങൾക്ക്  ( ലെവൽ 3 ) സാധതായുള്ളതായി കരുതപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഗവൺമെന്റിന് നിർദേശം നൽകേണ്ട NPHET ഇനി വ്യാഴാഴ്ച്ചയാണ് യോഗം ചേരുക. അടിയന്തര സാഹചര്യം ഉണ്ടായാൽ മാത്രമേ ഇതിൽ മാറ്റം വരികയുള്ളൂ.



ഇന്ന്  പോസിറ്റീവ് ആയവരിൽ  72% പേർ 45 വയസ്സിന് താഴെയുള്ളവരും അതിൽ  222 പേർ പുരുഷന്മാരും 208 പേർ സ്ത്രീകളുമാണ്.

ഈ വർഷത്തെ വിന്റർകാലത്തേക്ക്‌ റിസ്ക് ഗ്രൂപ്പിൽ പെട്ട ( കുട്ടികൾ ഉൾപ്പെടെ ) എല്ലാവർക്കും സൗജന്യ ഫ്‌ളൂ വാക്സിൻ നൽകുവാൻ ഗവണ്മെന്റ് ആലോചിക്കുന്നതായി ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. കുട്ടികൾക്ക് ഇത് നേസൽ സ്പ്രേ രൂപത്തിൽ നൽകും.

Kerala Globe News

 

 


Share this