മലയാളി ഉടമസ്ഥതയിൽ പുതിയ ഇന്ത്യൻ ഷോപ്പ് ഗ്രീൻലാൻഡ് സ്‌പൈസസ് പ്രവർത്തനം ആരംഭിക്കുന്നു: ഡബ്ലിൻ, ഡ്രോഗിഡ മലയാളികൾക്ക് സൗകര്യപ്രദം

Share this

ഡബ്ലിൻ, ഡ്രോഗിഡ മലയാളികൾക്ക് ആവശ്യമായതെല്ലാം ഒരുക്കി മലയാളി ഉടമസ്ഥതയിൽ പുതിയ ഇന്ത്യൻ ഷോപ്പ് ഡ്രോഗിഡയിൽ പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 11:00 മണിക്ക് ജെഡ് നാഷ് റ്റി.ഡി.  ഉദ്ഘാടനം  നിർവഹിക്കുന്ന ഗ്രീൻലാൻഡ് സ്‌പൈസസിൽ മലയാളികളുടെ നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ വിവിധ ഫ്രഷ്  മത്സ്യ-മാംസാദികളുടെയും വില്പന വിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിൽ ലഭ്യമായ ഏറ്റവും ഗുണമേന്മയേറിയ കമ്പനികളുടെ ഉല്പന്നങ്ങൾ മാത്രം വില്പന ശ്രേണിയിൽ ഉൾപ്പെടുത്തി ഗ്രീൻലാൻഡ് സ്‌പൈസസ് ഡബ്ലിൻ, ഡ്രോഗിഡ മലയാളികൾക്ക് മുൻപിലേക്ക് വാതായനങ്ങൾ തുറക്കുകയാണ്.

സെപ്റ്റംബർ 30 മുതലുള്ള ഒരാഴ്ചത്തേക്ക് കടയിൽ നിന്നും ഷോപ്പിംഗ് നടത്തുന്നവർക്ക് 10 ശതമാനത്തിന്റെ ഇളവ് ലഭിക്കും. ഏവർക്കും സൗകര്യപ്രദമായ ഹോം ഡെലിവറിയും ലഭ്യമാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Kerala Globe News

 

 


Share this