ഐറിഷ് മലയാളികളെ ദു:ഖത്തിലാഴ്‌ത്തി കൗണ്ടി വെക്സ്ഫോർഡിൽ കോവിഡ് ബാധിച്ച് മലയാളിയായ സോൾസൺ സേവ്യർ ( 34 ) നിര്യാതനായി: സംസ്കാര ശുശ്രൂഷകൾ ഡബ്ലിനിൽ ബുധനാഴ്‌ച്ച രാവിലെ 9:00 മണിക്ക് ആരംഭിക്കും

Share this

ഐറിഷ് മലയാളികളെ ദു:ഖത്തിലാഴ്‌ത്തി കൗണ്ടി വെക്‌സ്‌ഫോർഡിലെ ബൻക്ലോഡിയിൽ താമസിക്കുന്ന സോൾസൺ സേവ്യർ പയ്യപ്പിള്ളില്‍ (34) കോവിഡ് മൂലം നിര്യാതനായി. നാട്ടിൽ മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കാട് തുവ്വൂർ സ്വദേശിയാണ്. ബിൻസിയാണ് ഭാര്യ. ഇവർക്ക് ഒരു കുട്ടിയാണുള്ളത്. കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകാംഗമാണ് സോൾസൺ. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് വെക്സ്ഫോർഡ് ഹോസ്പിറ്റലിൽ അഡ്‌മിറ്റായെങ്കിലും സ്ഥിതി വഷളാവുകയും പെട്ടെന്ന് മരണം സംഭവിക്കുകയും ആയിരുന്നു. ഡബ്ലിനിൽ നിന്നും രണ്ടു വര്ഷം മുൻപാണ് കുടുംബം ബൻക്ലോഡിയിൽ എത്തിയത്. സ്റ്റാഫ് നഴ്‌സ് ആയി ജോലി നോക്കിയിരുന്ന സോൾസണെ അപ്രതീക്ഷിതമായാണ് മരണം കവർന്നത്. നിലവിൽ ഭാര്യ ബിന്സിയും കോവിഡ് ബാധിതയായതിനാൽ ഇവരെ സഹായിക്കുന്നതിന് മറ്റ് മലയാളികൾക്ക് പരിമിതികൾ ഉള്ളതായാണ് അറിയുവാൻ കഴിയുന്നത്. ഈ കുടുംബത്തിന് സാമ്പത്തികമായുള്ള സഹായമുൾപ്പെടെയുള്ളവ നൽകേണ്ടിവരുമെന്ന് അവിടെനിന്നുള്ള മലയാളികൾ പറയുന്നു.

Just Over Two Years Ago We Shared The Happiness Of One Of Our Colleagues, Nurse ‘Solson Saviour’ As He Announced The…

Posted by Gowran Abbey Nursing Home on Sunday, January 17, 2021

 

സംസ്കാര ശുശ്രൂഷകൾ Rialto -യിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിൽ ബുധനാഴ്‌ച്ച രാവിലെ 9:00 മണിക്ക് ആരംഭിക്കും. തുടര്‍ന്ന്  പതിനൊന്നു മണിയോടെ ഡബ്ലിന്‍ ന്യൂ ലാന്‍ഡ്സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ സംസ്കാരം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുന്ന ശുശ്രൂഷാ ചടങ്ങിൽ പത്ത് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കുവാൻ സാധിക്കുക.

സോൾസണിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ടു പോയ കുടുംബത്തെ സഹായിക്കുന്നതിനായി ഭാര്യയുടെ പേരിൽ ഒരു സഹായ നിധി അക്കൗണ്ട് തുറന്നിട്ടുണ്ട്. സഹായ ധനങ്ങൾ ഈ അക്കൗണ്ടിലേക്ക് അയയ്ക്കുവാൻ ബന്ധപ്പെട്ടവർ അഭ്യര്ഥിച്ചിരിക്കുകയാണ്. അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Bincy Menachery

BIC: IPBSIE2D

IBAN: IE24IPBS99062425855540

Permanent tsb,Tallght Branch

 

 


Share this