പാസ്‌പോർട്ട് അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉത്തരാഖണ്ഡ് പോലീസ് തീരുമാനിച്ചതായും അപേക്ഷകന്റെ “ദേശീയ വിരുദ്ധ” പോസ്റ്റുകൾ കണ്ടെത്തിയാൽ അത് പാസ്സ്‌പോർട്ട് അപേക്ഷയെ ബാധിക്കുമെന്നും ഉത്തരാഖണ്ഡ് സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം പോസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി, ഇത് ക്രമസമാധാനത്തിന് വ്യക്തമായ ഭീഷണിയുയർത്തുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് ദേശവിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ പോലീസിന് അവകാശമില്ല; അത് കോടതികളുടെ ജോലിയാണ് എന്ന് ഉത്തരാഖണ്ഡ് കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി. ഗവണ്മെന്റ് ഭരിക്കുന്ന സംസ്ഥാനത്ത് എതിരഭിപ്രായങ്ങൾ ഇല്ലാതാക്കുവാനുള്ള അടവുനയമായി ഈ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.
Kerala Globe News