പ്രൈമറി സ്കൂളുകൾ മാർച്ച് 1 നും, മാർച്ച് 15 നുമായി രണ്ടു ഘട്ടങ്ങളായി തുറക്കും: മെയ് ആദ്യവാരം വരെ ലെവൽ 5 നിയന്ത്രങ്ങൾ തുടരും

Share this

ഡബ്ലിൻ: സ്കൂളുകൾ തുറക്കുന്നതുൾപ്പെടെ അയർലണ്ടിൽ നിയന്ത്രങ്ങൾക്ക് നൽകാവുന്ന ഇളവുകൾ സംബന്ധിച്ച് ചൊവാഴ്ച്ച തീരുമാനമാകും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മാർച്ച് 1 മുതൽ പ്രൈമറി സ്കൂളുകൾ ജൂനിയർ ഇന്ഫന്റ്സ് മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ അദ്ധ്യയനം ആരംഭിക്കുവാൻ ധാരണയായതായി മിനിസ്റ്റർ ഫോർ ചിൽഡ്രൻ റോഡറിക്ക് ഓ ഗോർമാൻ വെളിപ്പെടുത്തി. മാർച്ച് 15 ന് മൂന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെയുള്ളവരുടെ ക്ലാസ്സുകൾ ആരംഭിക്കും. ലിവിംഗ് സെർട്ട് ഒഴികെയുള്ള സെക്കണ്ടറി സ്കൂൾ കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ ഈസ്റ്ററിനു ശേഷം വരെ കാത്തിരിക്കണം. ചുരുക്കത്തിൽ മാർച്ച് മാസം ഒരു പരീക്ഷണാടിസ്ഥാനത്തിൽ പ്രൈമറി സ്കൂളുകൾ തുറക്കുകയും ലഭ്യമാകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർതീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. മെയ് ആദ്യവാരം വരെ ലെവൽ 5 നിയന്ത്രങ്ങൾ തുടരും.

Kerala Globe News


Share this