ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ ( Joy of Gospel ) വിർച്വൽ വചനപ്രഘോഷണ സംഗമം ഫെബ്രുവരി 27 ശനിയാഴ്ച്ച നടക്കും. യു.കെ സമയം 1.30 pm മുതൽ 5.00 pm വരെയാണ് സൂം ആപ്ലിക്കേഷൻ വഴി ഒരുക്കുന്ന സംഗമത്തിന്റെ സമയം. ഈ മഹാ സുവിശേഷ സംഗമത്തിൽ പങ്കെടുക്കേണ്ടവർക്കായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. സീറോ മലബാർ സഭാ അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം നിർവഹിക്കുന്ന സംഗമത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകർ മിക്കവരും അണിചേരുന്ന സമ്മേളനമാണ് ‘സുവിശേഷത്തിന്റെ ആനന്ദം’.
ഫാ.ജോർജ് പനയ്ക്കൽ വിസി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളമനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ ഈ വചനപ്രഘോഷണ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും. കൃപ നിറഞ്ഞ ഈ ദിവസത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ സംഘാടകർ അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ലിങ്ക് താഴെ ചേർക്കുന്നു.
( Click Here )Kerala Globe News