ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭം: ഡബ്ലിൻ സിറ്റി സെന്ററിൽ ഗാർഡയുടെ നേരെ പടക്കമെറിഞ്ഞു: 23 പേർ അറസ്റ്റിൽ

Share this

ഏപ്രിൽ 5 വരെ അയർലണ്ടിൽ പൂർണ്ണ ലോക്ക് ഡൗൺ തുടരുന്ന തീരുമാനത്തിന് പിന്നാലെ ഇന്ന് ഉച്ചതിരിഞ്ഞു ഡബ്ലിൻ സിറ്റി സെന്റ്ററിൽ നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ച ലോക്ക് ഡൗൺ വിരുദ്ധ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചു. സെന്റ് സ്റ്റീഫൻസ് ഗ്രീനിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രക്ഷോപകരുടെ ശ്രമം ഗാർഡ തടഞ്ഞതിനെത്തുടർന്ന് ഗ്രാഫ്‌റ്റൺ സ്ട്രീറ്റിൽ വെച്ച് സമരക്കാരിൽ നിന്നും ആരോ ഗാർഡയുടെ നേരെ പടക്കം എറിയുകയും ഒരു ഗാർഡയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് ഗാർഡയും പ്രക്ഷോപകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും കൂടുതൽ ഗാർഡാ ഫോഴ്സ് എത്തി പ്രക്ഷോപകരെ സ്ഥലത്തുനിന്നും നീക്കുകയുമായിരുന്നു. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ ലുവാസ് പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടു. അക്രമത്തിന് തയ്യാറായി, വ്യക്തമായ പദ്ധതിയോടെ എത്തിയ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളാവാം ഈ സംഘർഷത്തിന് പിന്നിലെന്ന് ഗാർഡാ സംശയിക്കുന്നു. അയർലണ്ടിലെ എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളും, നേതാക്കന്മാരും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

Kerala Globe News


Share this